കലിതുള്ളി വീണ്ടും വാര്‍ണറുടെ ബാറ്റ്; സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു. 81 റണ്‍സെടുത്ത വാര്‍ണറാണ് ടോപ് സ്‌കോറര്‍.
ഹൈദരാബാദ്: ഐപിഎല്‍ 12-ാം സീസണില്‍ തന്‍റെ അവസാന മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണറുടെ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയില്‍ പഞ്ചാബിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു. 81 റണ്‍സെടുത്ത വാര്‍ണറാണ് ടോപ് സ്‌കോറര്‍. പഞ്ചാബിനായി ഷമിയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
വാര്‍ണറും സാഹയും ഹൈദരാബാദിന് സ്വപ്‌നതുല്യ തുടക്കം നല്‍കി. പവര്‍ പ്ലേയില്‍ സണ്‍റൈസേഴ്‌സിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍(77 റണ്‍സ്). മുരുകന്‍ അശ്വിന്‍റെ തൊട്ടടുത്ത ഓവറില്‍ സാഹ(13 പന്തില്‍ 28) പുറത്ത്. അടിതുടര്‍ന്ന വാര്‍ണര്‍ 38 പന്തില്‍ സീസണിലെ ഒന്‍പതാം അര്‍ദ്ധ സെഞ്ചുറിയിലെത്തി. ഫോം തുടര്‍ന്ന മനീഷ് പാണ്ഡെ 25 പന്തില്‍ 36 റണ്‍സെടുത്തു.
വാര്‍ണര്‍ പുറത്താകുമ്പോള്‍ 56 പന്തില്‍ 81 റണ്‍സെടുത്തിരുന്നു. ഏഴ് ഫോറും രണ്ട് സിക്‌സുമാണ് വാര്‍ണര്‍ അടിച്ചത്. ആര്‍ അശ്വിനായിരുന്നു മനീഷിന്‍റെയും വാര്‍ണറുടെയും വിക്കറ്റ്. എന്നാല്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വില്യംസണും(7 പന്തില്‍ 14) നബിയും(10 പന്തില്‍ 20) സണ്‍റൈസേഴ്‌സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. റഷീദ് ഖാന്‍(1), വിജയ് ശങ്കറും(7*), അഭിഷേക് ശര്‍മ്മ(5*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍.