വിമര്‍ശനം ഫലം കണ്ടു, യുവതാരം ആര്‍സിബി ജേഴ്‌സിയില്‍; പഞ്ചാബിന് ടോസ്

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Kings Eleven Punjab won the toss against RCB

ബംഗളൂരു: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ കിങ്‌സ് ഇലവന്‍ ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ചിന്നസ്വാമി സ്റ്റേഡിയത്തിലറങ്ങിയത്. 

ബാംഗ്ലൂരില്‍ ഡെയ്ല്‍ സ്റ്റെയ്‌നിന് പകരം ടിം സൗത്തിയും പവന്‍ നേഗിക്ക് പകരം വാഷിങ്ടണ്‍ സുന്ദറും ടീമിലെത്തി. സീസണില്‍ ആദ്യമായിട്ടാണ് സുന്ദറിന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. താരത്തെ നിരന്തരം തഴയുന്നതില്‍ കോലിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. കിങ്‌സ് ഇലവനും രണ്ട് മാറ്റങ്ങള്‍ വരുത്തി. സാം കറന് പകരം നിക്കോളാസ് പുറനും ഹര്‍പ്രീത് ബ്രാറിന് പകരം അങ്കിത് രജ്പുതും ടീമിലെത്തി. പ്ലെയിങ് ഇലവന്‍ താഴെ...

കിങ്‌സ് ഇലവന്‍ പഞ്ചാബ്: കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിങ്, നിക്കൊളാസ് പുറന്‍, ആര്‍. അശ്വിന്‍, ഹര്‍ഡസ് വില്‍ജോന്‍, മുരുകന്‍ അശ്വിന്‍, അങ്കിത് രജ്പുത്, മുഹമ്മദ് ഷമി.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ത്ഥിവ്  പട്ടേല്‍, വിരാട് കോലി, ഡിവില്ലിയേഴ്‌സ്, മാര്‍കസ് സ്‌റ്റോയിനിസ്, അക്ഷ്ദീപ് നാഥ്, മൊയീന്‍ അലി, വാഷിങ്ടണ്‍ സുന്ദര്‍, ടിം സൗത്തി, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍. 

Latest Videos
Follow Us:
Download App:
  • android
  • ios