ഹാര്‍ദിക്കിനെ സണ്‍റൈസേഴ്‌സിലെത്തിക്കാന്‍ ഇര്‍ഫാന്‍ പഠാന്‍ നിര്‍ദേശിച്ചു..! പക്ഷേ വിവിഎസ് ലക്ഷ്മണ്‍..
മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാന്നിധ്യമാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റുക്കൊണ്ടും പന്തുക്കൊണ്ടും ഫീല്‍ഡിങ്ങിലും താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു. മുംബൈയുടെ മിക്ക മത്സരങ്ങളും ഫിനിഷ് ചെയ്യുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്.
ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഒഴിവാക്കാന്‍ പറ്റാത്ത സാന്നിധ്യമാണ് ഹാര്‍ദിക് പാണ്ഡ്യ. ബാറ്റുക്കൊണ്ടും പന്തുക്കൊണ്ടും ഫീല്‍ഡിങ്ങിലും താരം തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്നു. മുംബൈയുടെ മിക്ക മത്സരങ്ങളും ഫിനിഷ് ചെയ്യുന്നത് ഹാര്‍ദിക് പാണ്ഡ്യയാണ്.
എന്നാല്‍ പാണ്ഡ്യ സണ്‍റൈസേഴ്‌സ് ഹൈദരബാദ് ജേഴ്‌സിയില്‍ കളിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? ഓറഞ്ച് ജേഴ്‌സിയില്‍ ഹൈദരാബാദിന്റെ ഓറഞ്ച് ജേഴ്‌സിയില്‍ കാണേണ്ട താരമായിരുന്നു പാണ്ഡ്യ. എങ്ങനേയെന്നല്ലേ..? ഹെദരാബാദിന് പാണ്ഡ്യയെ ടീമിലെത്തിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ 2013ല്‍ ഫ്രാഞ്ചൈസിക്ക് താരത്തിന്റെ കഴിവ് മനസിലാക്കാന്‍ സാധിച്ചില്ല. അഭ്യന്തര ക്രിക്കറ്റില്‍ ബറോഡയുടെ താരാണ് ഹാര്‍ദിക് പാണ്ഡ്യ.
അന്ന് ബറോഡയില്‍ ഹതാരമായിരുന്ന ഇര്‍ഫാന്‍ പഠാന്‍, പാണ്ഡ്യയെ ടീമിലെത്തിക്കാന്‍ വിവിഎസ് ലക്ഷ്മണിനോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ടീം മാനേജ്‌മെന്റും ലക്ഷ്മണും അത്ര താല്‍പര്യം പ്രകടിപ്പിച്ചില്ല. ആ സീസണില്‍ ബറോഡയ്ക്കായി മോശം പ്രകടനമാണ് പാണ്ഡ്യ പുറത്തെടുത്തത് എന്നുള്ളത് കൊണ്ടായിരുന്നിത്. അന്ന് ചെയ്തത് ദൗര്‍ഭാഗ്യകരമായി പോയെന്ന് ഇപ്പോള്‍ തോന്നുന്നതായി ലക്ഷ്മണ്‍, ഇര്‍ഫാനുമൊത്തുള്ള ഐപിഎല്‍ ചാറ്റ് ഷോയില്‍ വ്യക്തമാക്കി.