കൂള്‍ ക്യാപ്റ്റനായി പൊള്ളാര്‍ഡ്; വെടിക്കെട്ടില്‍ വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

വണ്ടര്‍ ഇന്നിംഗ്‌സിലൂടെ കളി മുംബൈയുടെ വരുതിയിലാക്കിയ പൊള്ളാര്‍ഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും 10 സിക്‌സുമാണ് പൊള്ളാര്‍ഡിന്‍റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നത്. 

ipl 2019 Twitter Reactions Kieron Pollard winning knock for MI

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബൈ ഇന്ത്യന്‍സിന് അവിശ്വസനീയ ജയം സമ്മാനിച്ചത് കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ട് ഇന്നിംഗ്‌സാണ്. 31 പന്തില്‍ മൂന്ന് ബൗണ്ടറിയും 10 സിക്‌സുമാണ് പൊള്ളാര്‍ഡിന്‍റെ ബാറ്റില്‍ നിന്ന് അതിര്‍ത്തിയിലേക്ക് പറന്നത്. തോറ്റയിടത്തുനിന്ന് ഐതിഹാസിക ഇന്നിംഗ്സിലൂടെ മുംബൈയെ ജയത്തിലേക്ക് കൈപിടിച്ചുനടത്തുകയായിരുന്നു നായകന്‍ കൂടിയായ പൊള്ളാര്‍ഡ്.

ക്രിസ് ഗെയ്‌‌ലിന്റെയും കെ എല്‍ രാഹുലിന്‍റെയും വെടിക്കെട്ട് ബാറ്റിംഗിന് കീറോണ്‍ പൊള്ളാര്‍ഡ് ഒറ്റയ്ക്ക് മറുപടി നല്‍കിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് മൂന്ന് വിക്കറ്റിന് വിജയിച്ചു. പഞ്ചാബ് ഉയര്‍ത്തിയ 198 റണ്‍സിന്റെ വിജലക്ഷ്യം മുംബൈ അവസാന പന്തില്‍ മറികടന്നു. വണ്ടര്‍ ഇന്നിംഗ്‌സിലൂടെ കളി മുംബൈയുടെ വരുതിയിലാക്കിയ പൊള്ളാര്‍ഡിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. 

31 പന്തില്‍ 83 റണ്‍സടിച്ച് അവസാന ഓവറില്‍ പുറത്തായ പൊള്ളാര്‍ഡ‍ാണ് മുംബൈയ്ക്ക് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്കോര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 20 ഓവറില്‍ 197/4, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198/7. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനെ 64 പന്തില്‍ 100 റണ്‍സുമായി പുറത്താകാതെ നിന്ന കെ എല്‍ രാഹുലും 36 പന്തില്‍ 63 റണ്‍സെടുത്ത് പുറത്തായ ക്രിസ് ഗെയ്‌ലുമാണ് മികച്ച സ്കോറിലെത്തിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios