സീസണിലെ അവസാന ഇന്നിംഗ്‌സിലും അടിയോടടി; വാര്‍ണര്‍ ഐപിഎല്‍ 'GOAT'എന്ന് ക്രിക്കറ്റ് ലോകം
വാര്‍ണറെ എക്കാലത്തെയും മികച്ച ഐപിഎല്‍ താരമെന്ന് വിശേഷിപ്പിച്ച് ക്രിക്കറ്റ് ലോകം. ഐപിഎല്‍ 12-ാം സീസണില്‍ തന്‍റെ അവസാന മത്സരത്തിലും തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി വാര്‍ണര്‍ നേടിയിരുന്നു.
ഹൈദരാബാദ്: സ്വപ്‌നതുല്യമായ ഫോം തുടര്‍ന്ന് അവസാന ഇന്നിംഗ്‌സിലും ക്ലാസ് ബാറ്റിംഗുമായി ഐപിഎല്‍ 12-ാം എഡിഷനോട് വിടവാങ്ങല്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ പ്രേമികള്‍ക്ക് ബാറ്റിംഗ് വിരുന്ന് സമ്മാനിച്ചാണ് മടങ്ങുന്നത്. സീസണില്‍ തന്‍റെ അവസാന ഇന്നിംഗ്‌സില്‍ കിംഗ്‌സ് ഇലവനെതിരെ 56 പന്തില്‍ 81 റണ്‍സെടുത്ത് വാര്‍ണര്‍ ക്രിക്കറ്റ് ലോകത്തിന്‍റെ കയ്യടിവാങ്ങി.
എക്കാലത്തെയും മികച്ച ഐപിഎല്‍ താരം(GOAT)എന്ന വിശേഷണത്തോടെയാണ് വാര്‍ണറെ പലരും പ്രശംസിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയാണ് GOAT വിശേഷണവുമായി എത്തിയവരില്‍ ഒരാള്‍.
Warner is undoubtedly the GOAT of #IPL. What consistency without compromising the Strike Rate!!! Century to sign off this season?? #SRHvKXIP
— Aakash Chopra (@cricketaakash) April 29, 2019
Played @davidwarner31 - The #IPL GOAT without a doubt.
— Nikhil 🏏 (@CricCrazyNIKS) April 29, 2019
Come back next year to top the charts again.
It’s a goodbye to @davidwarner31, and a hello to @prabhsimran01. 🏏 #SRHvKXIP https://t.co/C2bYJv3Mjl
— Twitter Moments India (@MomentsIndia) April 29, 2019
Amidst the overall game, I hugely enjoyed the Ashwin vs Warner contest
— Harsha Bhogle (@bhogleharsha) April 29, 2019
8th consecutive 50 fifty for @davidwarner31 against #KXIP
— Saurabh Malhotra (@MalhotraSaurabh) April 29, 2019
What a player! 👏🏼
David Warner has been like a man possessed this IPL. Tonite’s his last outing and may be the most significant for his team if it leads to SRH win
— Cricketwallah (@cricketwallah) April 29, 2019
What a comeback season for David Warner!
— Bharath Seervi (@SeerviBharath) April 29, 2019
692 runs in 12 innings.A century and 8 fifties. That's an amazing consistency.
While he has got nearly 700 runs, no one else has even 500 yet!
Will someone pass his aggregate?
Russell 486
Dhawan 451
Gayle 444
Rahul 441
സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമാണ് വാര്‍ണര്‍. 12 ഇന്നിംഗ്‌സുകളില്‍ നിന്ന് 692 റണ്‍സ്. ഒരു സെഞ്ചുറിയും എട്ട് അര്‍ദ്ധ സെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തുള്ള കൊല്‍ക്കത്തയുടെ ആന്ദ്രേ റസലിന് 486 റണ്‍സാണുള്ളത്. അതായത് ബഹുദൂരം മുന്നിലാണ് വാര്‍ണര്‍.