ധോണിക്ക് ഇപ്പോള്‍ അത്ര നല്ല പേരല്ലായിരിക്കാം; എന്നാല്‍ ഇമ്രാന്‍ താഹിറിന് ധോണിയെന്നാല്‍ അങ്ങനെയല്ല
ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അത്ര നല്ല പേരല്ല ഇപ്പോള്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറോട് വാദിച്ചതോടെയാണ് ധോണിക്ക് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നത്.
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോണിക്ക് അത്ര നല്ല പേരല്ല ഇപ്പോള്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടിലിറങ്ങി അംപയറോട് വാദിച്ചതോടെയാണ് ധോണിക്ക് വിമര്‍ശനങ്ങളെ നേരിടേണ്ടി വന്നത്. എന്നാല്‍ വിവാദങ്ങള്‍ക്കിടയിലും ധോണിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് സഹതാരം ചെന്നൈയുടെ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍.
നൈറ്റ് റൈഡേഴ്‌സുമായുള്ള മത്സരത്തിനായി കൊല്‍ക്കത്തയിലെത്തിയപ്പോഴാണ് താഹിര്‍, ധോണിയെ കുറിച്ച് വാചാലനായത്. ''എല്ലാവര്‍ക്കും വലിയ പ്രേരണയും ധൈര്യവുമാണ് ധോണി. മികച്ച നായകനും വലിയ മനുഷ്യനുമാണ്. സഹായങ്ങള്‍ക്ക് അദ്ദേഹം കൂടെയുണ്ടാവും. ഇതൊക്കെ തന്നെയാണ് അദ്ദേഹത്തിന്റ ഗ്ലോബല്‍ ക്രിക്കറ്റ് അക്കാഡമിയുമായി പ്രവര്‍ത്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.'' താഹിര്‍ പറഞ്ഞു.
ലോകകപ്പിന് ശേഷം ഞാന്‍ വിരമിക്കും. പിന്നെ ഒരുപാട് സമയമുണ്ട്. ഇന്ത്യയില്‍ വരാം. അക്കാഡമിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കം. ഞാനത് ചെയ്യാന്‍ തയ്യാറാണ്. യുവ ക്രിക്കറ്റര്‍മാരെ സഹായിക്കാന്‍ ഞാനും കൂടെയുണ്ടാവും. താഹിര്‍ പറഞ്ഞു നിര്‍ത്തി.