'എന്തുവാടേ'...ഇന്‍ഗ്രാമിന്‍റെ സിക്‌സറില്‍ സെഞ്ചുറി നഷ്ടമായ ധവാന്‍റെ ഭാവമിങ്ങനെ; ട്രോളുകള്‍

ഇന്‍ഗ്രാമിന്‍റെ സിക്‌സര്‍ തന്‍റെ സെഞ്ചുറി നിഷേധിച്ചപ്പോള്‍ ധവാന്‍റെ ഭാവമിങ്ങനെ... വൈറലായി ട്രോളുകള്‍

Dhawans Reaction After Ingram Denies Him Maiden IPL Ton Trolls

കൊല്‍ക്കത്ത: സെഞ്ചുറിക്ക് വെറും മൂന്ന് റണ്‍സകലെ താന്‍ നില്‍ക്കുമ്പോള്‍ സിക്‌സറടിച്ച് കളി അവസാനിപ്പിച്ച ഇന്‍ഗ്രാമിനോട് ധവാന്‍റെ പ്രതികരണമെന്താകും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- ഡല്‍ഹി കാപിറ്റല്‍സ് മത്സരശേഷം സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ ട്രോളുകളും മീമുകളുമായി ധവാന്‍റെ പ്രതികരണം കൊഴുപ്പിക്കുകയാണ്. ഈ ട്രോളുകളെല്ലാം തരംഗമായിക്കഴിഞ്ഞു. 

ഐപിഎല്‍ കരിയറിലെ ആദ്യ സെഞ്ചുറിക്കരികെയെത്തിയ ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ 63 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു‍. ഡല്‍ഹി ഇന്നിംഗ്സിലെ 19-ാം ഓവറിലെ അഞ്ചാം പന്തില്‍ ധവാനെ കാഴ്ചക്കാരനാക്കി ചൗളയെ സിക്‌സറിച്ച് ഇന്‍ഗ്രാം മത്സരം അവസാനിപ്പിച്ചു. ഐപിഎല്‍ കരിയറിലെ ആദ്യ ശതകമാണ് ഇതോടെ ധവാന് തലനാരിഴയ്‌ക്ക് നഷ്ടമായത്. 

മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ഏഴ് വിക്കറ്റിന്‍റെ വമ്പന്‍ ജയം നേടി. 179 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 18.5 ഓവറില്‍ ഡല്‍ഹി സ്വന്തമാക്കി. പന്ത് 46 റണ്‍സെടുത്തപ്പോള്‍ ധവാന് 97 റണ്‍സുമായി പുറത്താകാതെ നിന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഗില്‍(65) ആന്ദ്രേ റസ്സല്‍ (21 പന്തില്‍ 45) എന്നിവരുടെ മികവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു


 

Latest Videos
Follow Us:
Download App:
  • android
  • ios