ഐപിഎല്‍: ഡല്‍ഹി കാപിറ്റല്‍സിനെതിരെ കിങ്‌സ് ഇലവന്‍ ബാറ്റിങ് ആരംഭിച്ചു; ഇരു ടീമിലും മാറ്റങ്ങള്‍

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്.

Delhi Capitals won the toss and elected to field first against KXIP

ദില്ലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ടോസ് നേടിയ ഡല്‍ഹി കാപിറ്റല്‍സ് ബൗളിങ് തെരഞ്ഞെടുത്തു. ഡല്‍ഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‌ലയിലാണ് മത്സരം. മൂന്ന് മാറ്റങ്ങളുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്.  കോളിന്‍ ഇന്‍ഗ്രാം, സന്ദീപ് ലാമിച്ചാനെ, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് എന്നിവര്‍ ടീമിലെത്തി. പഞ്ചാബ് രണ്ട് മാറ്റങ്ങള്‍ വരുത്തി. സാം കറന്‍, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ ടീമിലെത്തി. ലൈനപ്പ് ഇങ്ങനെ...

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, കോളിന്‍ ഇന്‍ഗ്രാം, ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ്, അക്‌സര്‍ പട്ടേല്‍, അമിത് മിശ്ര, കഗിസോ റബാദ, ഇശാന്ത് ശര്‍മ, സന്ദീപ് ലാമിച്ചാനെ. 

കിങ്‌സ് ഇലവന്‍: കെ.എല്‍ രാഹുല്‍, ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, ഡേവിഡ് മില്ലര്‍, മന്‍ദീപ് സിങ്, സാം കറന്‍, ആര്‍. അശ്വിന്‍, ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഡസ് വിജോന്‍, മുരുകന്‍ അശ്വിന്‍, മുഹമ്മദ് ഷമി.

Latest Videos
Follow Us:
Download App:
  • android
  • ios