ഐപിഎല്‍: ഗില്ലിന് അര്‍ധ സെഞ്ചുറി; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് 179 റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 179  റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍.

Delhi Capitals need 179 runs to win against KKR in IPL

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് 179  റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 178 റണ്‍സെടുത്തത്. 65 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ആന്ദ്രേ റസ്സല്‍ 21 പന്തില്‍ 45 റണ്‍സ് നേടി പുറത്തായി. ഡല്‍ഹിക്കായി കഗിസോ റബാദ, കീമോ പോള്‍, ക്രിസ് മോറിസ് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. 

ആദ്യ പന്തില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ ജോ ഡെന്‍ലിയെ നഷ്ടമായി. ഒരു തകര്‍ച്ചയെ തോന്നിപ്പിച്ചെങ്കിലും പിന്നീട് ഒത്തുച്ചേര്‍ന്ന് ഗില്‍- റോബിന്‍ ഉത്തപ്പ (30 പന്തില്‍ 28) സഖ്യം 63 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഉത്തപ്പയും നിതീഷ് റാണയും (11) പുറത്തായെങ്കിലും റസ്സല്‍ ഒരിക്കല്‍കൂടി മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. ഇതിനിടെ ഗില്ലും ദിനേശ് കാര്‍ത്തികും (മൂന്ന് പന്തില്‍ രണ്ട്) പുറത്തായതും കൊല്‍ക്കത്തയുടെ ഇന്നിങ്‌സിനെ ബാധിച്ചു. കാര്‍ലോസ് ബ്രാത്‌വെയ്റ്റിനും (6) കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. പിയൂഷ് ചാവ്‌ല (14), കുല്‍ദീപ് യാദവ് (2) എന്നിവര്‍ പുറത്താവാതെ നിന്നു. 

നേരത്തെ, സന്ദീപ് ലമിച്ചാനെയ്ക്ക് പകരം കീമോ പോളിനെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. എന്നാല്‍ മൂന്ന് മാറ്റങ്ങളാണ് കൊല്‍ക്കത്ത വരുത്തിയിരിക്കുന്നത്. വെടിക്കെട്ട് വീരന്‍ നരെയ്നൊപ്പം ലിന്നും ഗര്‍ണിയും പുറത്തായപ്പോള്‍ ഫെര്‍ഗൂസണും ഡെന്‍ലിയും ബ്രാത്ത്വെയ്റ്റും ഇലവനിലെത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios