തകര്‍ച്ചയിലും രാജസ്ഥാന് പരാഗ് തുണയായി; ഡല്‍ഹിക്ക് 116 റണ്‍സ് വിജയലക്ഷ്യം

പ്ലേഓഫ് ലക്ഷ്യവുമായി ഡല്‍ഹി കാപിറ്റല്‍സിനെ നേരിട്ട രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റ്്‌സ്മാന്മാര്‍ ചതിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Delhi Capitals need 116 runs to win against Rajasthan Royals

ദില്ലി: പ്ലേഓഫ് ലക്ഷ്യവുമായി ഡല്‍ഹി കാപിറ്റല്‍സിനെ നേരിട്ട രാജസ്ഥാന്‍ റോയല്‍സിനെ ബാറ്റ്്‌സ്മാന്മാര്‍ ചതിച്ചു. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 49 പന്തില്‍ 50 റണ്‍സ് നേടി യുവതാരം റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. ഡല്‍ഹിക്ക് വേണ്ടി ഇശാന്ത് ശര്‍മ, അമിത് മിശ്ര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

പരാഗ് ഒഴികെ രാജസ്ഥാന്‍ നിരയില്‍ മറ്റാര്‍ക്കും 20 റണ്‍സിനപ്പുറം നേടാന്‍ സാധിച്ചില്ല. അജിന്‍ക്യ രഹാനെ (2), ലിയാം ലിവിങ്സ്റ്റണ്‍ (14), സഞ്ജു സാംസണ്‍ (5), മഹിപാല്‍ ലോംറോര്‍ (8), ശ്രേയാസ് ഗോപാല്‍ (12), സ്റ്റുവര്‍ട്ട് ബിന്നി (0), കെ. ഗൗതം (6), ഇഷ് സോധി (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

പവര്‍പ്ലേ അവസാനിക്കുന്നതിന് തൊട്ട് മുന്‍പ് നാലിന് 30 എന്ന പരിതാപകരമായ നിലയിലായിരുന്നു രാജസ്ഥാന്‍. പിന്നീട് ഏഴിന് 65 എന്ന നിലയിലേക്കും വീണു. അവസാന ഓവറുകളില്‍ പരാഗ് നടത്തിയ കൂറ്റനടികളാണ് സ്‌കോര്‍ 100 കടത്തിയത്. രണ്ട് സിക്‌സും നാല് ഫോറും അടങ്ങുന്നതായിരുന്നു പരാഗിന്റെ ഇന്നിങ്‌സ്. ഇശാന്തിനും മിശ്രയ്ക്കും പുറമെ ട്രന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റെടുത്തു.

Latest Videos
Follow Us:
Download App:
  • android
  • ios