ഐപിഎല്‍: കിങ്‌സ് പഞ്ചാബിനെ തോല്‍പ്പിച്ച് ഡല്‍ഹി കാപിറ്റല്‍സ് വിജയവഴിയില്‍

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ഡല്‍ഹി, പഞ്ചാബിനെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

Delhi Capitals back to winning way by beating KXIP

ദില്ലി: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം. അഞ്ച് വിക്കറ്റിനാണ് ആതിഥേയരായ ഡല്‍ഹി, പഞ്ചാബിനെ തോല്‍പ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച പഞ്ചാബ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച ഡല്‍ഹി രണ്ട് പന്ത് ബാക്കി നില്‍ക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ശിഖര്‍ ധവാന്‍ (56), ശ്രേയാസ് അയ്യര്‍ (49 പന്തില്‍ പുറത്താവാതെ 58) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.

പൃഥ്വി ഷാ (13), ഋഷഭ് പന്ത് (6), കോളിന്‍ ഇന്‍ഗ്രാം (19), അക്‌സര്‍ പട്ടേല്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അയ്യര്‍ക്കൊപ്പം റുതര്‍ഫോര്‍ഡ് (2) പുറത്താവാതെ നിന്നു. പഞ്ചാബിന് വേണ്ടി ഹര്‍ഡസ് വില്‍ജോന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ, കിങ്സ് ഇലവന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. 37 പന്തില്‍ 69 റണ്‍സ് നേടിയ ക്രിസ് ഗെയ്ലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. സന്ദീപ് ചാമിച്ചാനെ ഡല്‍ഹി കാപിറ്റല്‍സിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

രണ്ടാം ഓവറില്‍ തന്നെ പഞ്ചാബിന് കെ.എല്‍ രാഹുലി (9 പന്തില്‍ 12)നെ നഷ്ടമായി. പിന്നാലെ മായങ്ക് അഗര്‍വാള്‍ (9 പന്തില്‍ 2), ഡേവിഡ് മില്ലര്‍ (5 പന്തില്‍ 7) എന്നിവരും  വന്നത് പോലെ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ മന്‍ദീപ് സിങ് (27 പന്തില്‍ 30) ഗെയ്ല്‍ കൂട്ടുക്കെട്ടാണ് പഞ്ചാബിനെ കരകയറ്റിയത്. ഇരുവരും 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഗെയ്ലിനെ ലാമിച്ചാനെ മടക്കി. അതേ ഓവറില്‍ സാം കറനെയും (0) മടക്കിയയച്ച് ലാമിച്ചാനെ ഡല്‍ഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. മന്‍ദീപിനെ, അക്സര്‍ പട്ടേല്‍ തിരിച്ചയച്ചതോടെ പഞ്ചാബ് പ്രതിരോധത്തിലാവുകയായിരുന്നു. അധികം വൈകാതെ ആര്‍. അശ്വിനും (14 പന്തില്‍ 16) പലവിയനില്‍ തിരിച്ചെത്തി.

അവസാന ഓവറുകളില്‍ ഹര്‍പ്രീത് ബ്രാര്‍ (12 പന്തില്‍ പുറത്താവാതെ 20) മികച്ച പ്രകടനം പുറത്തെടുത്തോടെയാണ് പഞ്ചാബിന്റെ സ്‌കോര്‍ 160 കടന്നത്. ലാമിച്ചാനെയ്ക്ക് പുറമെ അക്സര്‍ പട്ടേല്‍, കഗിസോ റബാദ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios