ധോണിയില്ലാതെ ഇറങ്ങിയ ചെന്നൈയെ പിടിച്ചുകെട്ടി ഹൈദരാബാദ്; വിജയലക്ഷ്യം 133

ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡൂപ്ലെസിയും ഷെയ്ന്‍ വാട്സണും ചേര്‍ന്ന് പത്തോവറില്‍ 79 റണ്‍സടിച്ചശേഷമാണ് ചെന്നൈ 132ല്‍ ഒതുങ്ങിയത്. അവസാന പത്തോവറില്‍ 52 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

Chennai Super Kings pots 133 runs target for Sunrisers Hyderabad

ഹൈദരാബാദ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 133 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ അ‌ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ് ഡൂപ്ലെസിയും ഷെയ്ന്‍ വാട്സണും ചേര്‍ന്ന് പത്തോവറില്‍ 79 റണ്‍സടിച്ചശേഷമാണ് ചെന്നൈ 132ല്‍ ഒതുങ്ങിയത്. അവസാന പത്തോവറില്‍ 52 റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്.

29 പന്തില്‍ 31 റണ്‍സെടുത്ത വാട്സന്റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ ടോപ് സ്കോററായ ഡൂപ്ലെസിയെ(45) മടക്കി വിജയ് ശങ്കര്‍ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു. ധോണിക്ക് പകരം ക്യാപ്റ്റനായ സുരേഷ് റെയ്ന 13 പന്തില്‍ 13 റണ്‍സെടുത്ത് മടങ്ങിയപ്പോള്‍ കേദാര്‍ ജാദവ് ഒരു റണ്ണിനും സാം ബില്ലിംഗ്സ് പൂജ്യത്തിനും പുറത്തായി. വിക്കറ്റ് നഷ്ടമില്ലാതെ 79ലെത്തിയ ചെന്നൈ 101/5 ലേക്ക് കൂപ്പുകുത്തിയതോടെ സ്കോറിംഗ് വേഗം ഒച്ചിഴയും വേഗത്തിലായി.

അവസാന ഓവറുകളില്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ അംബാട്ടി റായുഡുവിനെയും(21 പന്തില്‍ 25 നോട്ടൗട്ട്), രവീന്ദ്ര ജഡേജയെയും(20 പന്തില്‍ 10) അടിച്ചു തകര്‍ക്കാന്‍ അനുവദിച്ചതുമില്ല. ഹൈദരാബാദിനായി റഷീദ് ഖാന്‍ നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തപ്പോള്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ഷഹബാസ് നദീം എന്നിവര്‍ ഓരോ വിക്കറ്റ വീതം വീഴ്ത്തി.

Latest Videos
Follow Us:
Download App:
  • android
  • ios