വാട്സണ്‍ എഫക്ടില്‍ മിന്നും വിജയവുമായി ചെന്നെെ

ഒരുഘട്ടത്തില്‍ പോലും ഹെെദരാബാദിന് അവസരം കൊടുക്കാതെ സ്വന്തം മെെതാനത്ത് ആധികാരികമായിരുന്നു ചെന്നെെയുടെ വിജയം. മനീഷ് പാണ്ഡ‍െയുടെയും ഡേവിഡ് വാര്‍ണറുടെയും മികവില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ ഹെെദരാബാദിന് ബൗളിംഗില്‍ ആണ് എല്ലാം പിഴച്ചത്

chennai super kings beat sunrisers hyderabad

ചെന്നെെ: തന്‍റെ നേര്‍ക്ക് വന്ന എല്ലാ വിമര്‍ശനങ്ങള്‍ക്കും ബാറ്റ് കൊണ്ട് ഷെയ്ന്‍ വാട്സണ്‍ മറുപടി നല്‍കിയപ്പോള്‍ ഐപിഎല്ലില്‍ ചെന്നെെ സൂപ്പര്‍ കിംഗ്സിന് മിന്നും വിജയം. വാട്സണ്‍ 53 പന്തില്‍ കുറിച്ച 96 റണ്‍സിന്‍റെ പ്രൗഢിയില്‍ സണ്‍റെെസേഴ്സ് ഹെെദരാബാദ് ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് ബാക്കി നില്‍ക്കേ സിഎസ്കെ മറികടന്നു.

ഒരുഘട്ടത്തില്‍ പോലും ഹെെദരാബാദിന് അവസരം കൊടുക്കാതെ സ്വന്തം മെെതാനത്ത് ആധികാരികമായിരുന്നു ചെന്നെെയുടെ വിജയം. മനീഷ് പാണ്ഡ‍െയുടെയും ഡേവിഡ് വാര്‍ണറുടെയും മികവില്‍ മികച്ച സ്കോര്‍ കണ്ടെത്തിയ ഹെെദരാബാദിന് ബൗളിംഗില്‍ ആണ് എല്ലാം പിഴച്ചത്.

ഓപ്പണര്‍ ഡു പ്ലസിസിനെ തുടക്കത്തില്‍ നഷ്ടമായെങ്കിലും വാട്സണ് ഒപ്പം സുരേഷ് റെയ്ന എത്തിയതോടെ ചെന്നെെ കളം പിടിച്ചു. പിന്നീട് റെയ്ന (38) പുറത്തായെങ്കിലും അമ്പാട്ടി റായുഡു (21) വാട്സണ് മികച്ച പിന്തുണ നല്‍കി. കേദാര്‍ ജാദവ് പുറത്താകാതെ 11 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 175 റണ്‍സെടുത്തത്.

മനീഷ് പാണ്ഡെ (49 പന്തില്‍ 83), ഡേവിഡ് വാര്‍ണര്‍ (45 പന്തില്‍ 57) എന്നിവരുടെ ഇന്നിങ്‌സാണ് ഹൈദരാബാദിന് തുണയായത്. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ജോണി ബെയര്‍സ്‌റ്റോ (രണ്ട് പന്തില്‍ 0), വിജയ് ശങ്കര്‍ (20 പന്തില്‍ 26) എന്നിവരാണ് വാര്‍ണര്‍ക്ക് പുറമെ പുറത്തായ മറ്റുതാരങ്ങള്‍.

മനീഷിനൊപ്പം യൂസഫ് പഠാന്‍ (4 പന്തില്‍ 5 ) പുറത്താവാതെ നിന്നു. ഹര്‍ഭജന് പുറമെ ദീപക് ചാഹര്‍ ചെന്നൈക്ക് വേണ്ടി ഒരു വിക്കറ്റ് നേടി. വിജയത്തോടെ 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്‍റുമായി ചെന്നെെ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് കയറി. ഹെെദരാബാദ് നാലാം സ്ഥാനത്താണ്. 

Latest Videos
Follow Us:
Download App:
  • android
  • ios