ചാഹലിന് ഇതൊരു കുടുംബം പോലെ; കഴിയുന്നിടത്തോളം അവിടെ തന്നെ കാണും
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവസ്ഥ പരിതാപകരമെങ്കിലും തകര്‍പ്പന്‍ ഫോമിലാണ് അവരുടെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 14 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട് താരം. നേരത്തെ ഐപിഎല്‍ മത്സരങ്ങളിലൂടെയാണ് ചാഹല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്.
ബംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അവസ്ഥ പരിതാപകരമെങ്കിലും തകര്‍പ്പന്‍ ഫോമിലാണ് അവരുടെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹല്‍. വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 14 വിക്കറ്റുമായി മൂന്നാം സ്ഥാനത്തുണ്ട് താരം. നേരത്തെ ഐപിഎല്‍ മത്സരങ്ങളിലൂടെയാണ് ചാഹല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം നടത്തിയത്. 2014 മുതല്‍ ആര്‍സിയുടെ താരമാണ് ചാഹല്‍. ആര്‍സിബിയുടെ പല വിജയങ്ങളില്‍ നിര്‍ണായമ പങ്കുണ്ട് ചാഹലിന്.
ഇപ്പോള്‍ ആര്‍സിബിയെ കുറിച്ച് വികാരാധീനനായി സംസാരിച്ചിരിക്കുകയാണ് ചാഹല്‍. ചാഹല്‍ പറഞ്ഞത് ഇങ്ങനെ... ''ആര്‍സിബി എന്റെ കുടുംബത്തെ പോലെയാണ്. 2014ല്‍ ഞാനിവിടെ എത്തുമ്പോള്‍ ഒരിക്കലും കരുതിയിരുന്നില്ല ആര്‍സിബി ജേഴ്‌സിയില്‍ കളിക്കാന്‍ കഴിയുമെന്ന്. ഇപ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. കഴിയുന്നിടത്തോളം കാലം ആര്‍സിബിക്ക് വേണ്ടി കളിക്കമെന്ന് തന്നെയാണ് ആഗ്രഹം.''
ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും വലുതാണ്. എന്നാല്‍ പന്തെറിയുമ്പോഴെല്ലാം വിക്കറ്റില്‍ മാത്രമാണ് ശ്രദ്ധയെന്നും ചാഹല്‍ കൂട്ടിച്ചേര്‍ത്തു.