ഇതൊക്കെ ആര്‍ക്കും സംഭവിക്കാവുന്ന കാര്യം; യുവതാരത്തെ പിന്തുണച്ച് ഭുവനേശ്വര്‍ കുമാര്‍
റാഷിദ് ഖാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നാല് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 44 റണ്‍സ് വഴങ്ങിയിരുന്നു.
ചെന്നൈ: റാഷിദ് ഖാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ നടന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി നാല് ഓവര്‍ എറിഞ്ഞ റാഷിദ് ഖാന്‍ 44 റണ്‍സ് വഴങ്ങിയിരുന്നു. ഒരു വിക്കറ്റ് മാത്രമാണ് താരം നേടിയത്. ആദ്യ രണ്ട് ഓവറില്‍ നല്ല രീതിയില്‍ എറിഞ്ഞെങ്കിലും പിന്നീടുള്ള രണ്ട് ഓവറുകളില്‍ ഷെയ്ന്‍ വാട്‌സണിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.
എങ്കിലും റാഷിദ് ഖാനെ പിന്തുണച്ചിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാര്‍. ഭുവി തുടര്‍ന്നു.. മൂന്ന്് വര്‍ഷത്തെ ഐപിഎല്‍ കരിയറിനിടെ ആദ്യമായിട്ടായിരിക്കും റാഷിദ് ഖാന് ഇങ്ങനെ ഒരു ദിവസമുണ്ടാവുന്നത്. ഇതൊക്കെ ആര്‍ക്കും സംഭവിക്കാവുന്ന കാര്യമാണ്. എല്ലാ ക്രഡിറ്റും ഷെയ്ന്‍ വാട്‌സണ് അവകാശപ്പെട്ടതാണെന്നും ഭുവി കൂട്ടിച്ചേര്‍ത്തു.
ചെന്നൈക്കെതിരെ ആറ് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ തോല്‍വി. 53 പന്തില്‍ 96 റണ്‍സെടുത്ത ഷെയ്ന്‍ വാട്‌സണിന്റെ ഇന്നിങ്‌സാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്.