ബൗള്‍ഡാക്കാം, പക്ഷെ ബെയില്‍സ് വീഴ്ത്താനാവില്ല; കാണാം ക്രിസ് ലിന്നിന്റെ മഹാഭാഗ്യം

ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ കൊണ്ടു. സ്റ്റംപിലെ ലൈറ്റും തെളിഞ്ഞു. ഔട്ടായെന്ന് കരുതി ലിന്‍ ക്രീസ് വിട്ട് നടന്നു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

Ball Hits Stump But Bails Dont Come Off

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള മത്സരത്തിന് തൊട്ടുമുമ്പ് വരെ ജയ്പൂരിലെ സവായ്മാന്‍ സിംഗ് സ്റ്റേഡിയത്തില്‍ ശക്തമായ പൊടിക്കാറ്റായിരുന്നു. കളിക്കാരുടെ കിറ്റുകള്‍ അടക്കം കാറ്റില്‍ പറന്നുപോവുകയും ചെയ്തു. എന്നാല്‍ കളി തുടങ്ങിയപ്പോള്‍ കാറ്റടങ്ങി എന്നുമാത്രമല്ല, വിക്കറ്റില്‍ പന്ത് കൊണ്ടിട്ട് ബെയില്‍സ് പോലും താഴെ വീണില്ല.

രാജസ്ഥാന്‍ ഉയര്‍ത്തിയ 140 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുമ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്. ധവാല്‍ കുല്‍ക്കര്‍ണിയുടെ പന്ത് നേരിട്ട ക്രിസ് ലിന്നിന് പിഴച്ചു. ഇന്‍സൈഡ് എഡ്ജ് ചെയ്ത പന്ത് വിക്കറ്റില്‍ കൊണ്ടു. സ്റ്റംപിലെ ലൈറ്റും തെളിഞ്ഞു. ഔട്ടായെന്ന് കരുതി ലിന്‍ ക്രീസ് വിട്ട് നടന്നു. രാജസ്ഥാന്‍ താരങ്ങള്‍ ആഘോഷവും തുടങ്ങി.

അപ്പോഴാണ് പന്ത് വിക്കറ്റില്‍ കൊണ്ടെങ്കിലും ബെയില്‍ വീണിട്ടില്ലെന്ന് എല്ലാവരും ശ്രദ്ധിച്ചത്. അവിശ്വസനീയതയോടെ രാജസ്ഥാന്‍ താരങ്ങള്‍ തലയില്‍ കൈവെച്ചുനിന്നപ്പോള്‍ ചെറുചിരിയോടെ ലിന്‍ ക്രിസീലേക്ക് തിരികെ നടന്നു. 13 റണ്‍സായിരുന്നു ലിന്നിന്റെ വ്യക്തിഗത സ്കോര്‍ അപ്പോള്‍. മത്സരത്തില്‍ ലിന്‍ അര്‍ധസെഞ്ചുറി നേടു കൊല്‍ക്കത്തയുടെ വിജയശില്‍പിയാവുകയും ചെയ്തു. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സ്-കിംഗ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ ധോണിയുടെ റണ്ണൗട്ട് ശ്രമവും ബെയില്‍സ് വീഴാത്തതിനെത്തുടര്‍ന്ന് നഷ്ടമായിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios