'നമിച്ചു പൊന്നേ'; റസല്‍ കൊടുങ്കാറ്റില്‍ കണ്ണുതള്ളി ക്രിക്കറ്റ് ലോകം

റസലിനെ ഒരു ടീമായി പ്രഖ്യാപിക്കണം. വേറെ ഓപ്‌ഷനില്ല എന്ന് പറയുകയാണ് ക്രിക്കറ്റ് പ്രേമികള്‍...

Andre Russell fire vs RCB Twitter Reactions

ബെംഗളൂരു: അവിശ്വസനീയം, അതിമാനുഷികം...റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ റസല്‍ വെടിക്കെട്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചതിനെ ഇങ്ങനെയെ വിശേഷിപ്പിക്കാനാകൂ. അവസാന മൂന്ന് ഓവറില്‍ 53 റണ്‍സ് എന്ന അപ്രാപ്യമായ വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു.

വെറും 13 പന്തില്‍ 48 റണ്‍സ് എടുത്തായിരുന്നു ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റസലിന്‍റെ താണ്ഡവം. അതിമാനുഷികനായി അവതരിക്കുകയായിരുന്നു റസല്‍. ആദ്യ ജയം തേടിയിറങ്ങിയ ബെംഗളൂരുവിന്‍റെ സ്വപ്‌നങ്ങള്‍ തട്ടിത്തകര്‍ത്ത റസലാട്ടത്തെ വാഴ്‌ത്താന്‍ വാക്കുകളില്ല ക്രിക്കറ്റ് ലോകത്തിന്. അത്രത്തോളം ഞെട്ടലാണ് ടി20 ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഫിനിഷിങ് ഇന്നിംഗ്‌സുകളിലൊന്ന് സൃഷ്ടിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് കോലി(49 പന്തില്‍ 84), എബിഡി(32 പന്തില്‍ 63), സ്റ്റോയിനിസ്(13 പന്തില്‍ 28) വെടിക്കെട്ടില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 205 റണ്‍സെടുത്തു. പാര്‍ത്ഥീവ് 25 റണ്‍സെടുത്തു. നരൈയ്‌നും കുല്‍ദീപും റാണയും ഓരോ വിക്കറ്റ് വീഴ്‌ത്തി. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരുസമയം തോല്‍വി മുന്നില്‍ കണ്ടതാണ്. എന്നാല്‍ 13 പന്തില്‍ ഏഴ് സിക്‌സും ഒരു ബൗണ്ടറിയും സഹിതം 48 റണ്‍സെടുത്ത റസല്‍ ബാംഗ്ലൂരിനെ ഞെട്ടിച്ചു.  

Latest Videos
Follow Us:
Download App:
  • android
  • ios