പോണ്ടിങ്ങിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരവും പറയുന്നു; യുവതാരത്തെ ഒഴിവാക്കിയത് ഇന്ത്യ ചെയ്ത വിഡ്ഢിത്തം

ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ടീമിലുള്‍പ്പെടുമെന്ന് മിക്കവരും ഉറപ്പിച്ച പേരായിരുന്നു ഋഷഭ് പന്തിന്റേത്. എന്നാല്‍ പരിചയസമ്പത്തിന് പ്രാധാന്യം നല്‍കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍ കയറി.

Akash Chopra on exclusion of Indian young cricketer

ദില്ലി: ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് ടീമിലുള്‍പ്പെടുമെന്ന് മിക്കവരും ഉറപ്പിച്ച പേരായിരുന്നു ഋഷഭ് പന്തിന്റേത്. എന്നാല്‍ പരിചയസമ്പത്തിന് പ്രാധാന്യം നല്‍കാന്‍ സെലക്റ്റര്‍മാര്‍ തീരുമാനിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക് ടീമില്‍ കയറി. എങ്കിലും ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിനായി തകര്‍പ്പന്‍ പ്രകടനം തുടരുകയാണ് താരം. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ 36 പന്തില്‍ 78 റണ്‍സുമായി ഡല്‍ഹിയെ വിജയത്തിലേക്ക് നയിച്ചിരുന്നു പന്ത്.

പിന്നാലെ, പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത് ആന മണ്ടത്തരമായെന്ന് ഡല്‍ഹിയുടെ മുഖ്യ പരിശീലന്‍ റിക്കി പോണ്ടിങ് അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും പന്തിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് പ്രതികരിച്ചിരിക്കുന്നു. ട്വിറ്ററിലാണ് ചോപ്ര തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ തീര്‍ച്ചയായും പന്തിന്റെ വിലയറിയുമെന്ന് ചോപ്ര ട്വിറ്ററില്‍ പറഞ്ഞു. ട്വീറ്റ് വായിക്കാം... 

അമ്പാട്ടി റായുഡു, നവ്ദീപ് സൈനി എന്നിവര്‍ക്കൊപ്പം സ്റ്റാന്‍ഡ്‌ബൈ പ്ലെയറാണ് പന്ത്. ടീമിലെ ഏതെങ്കിലും ബാറ്റ്‌സ്മാന് പരിക്കേറ്റാല്‍ പന്തിന് കളിക്കാന്‍ അവസരം ലഭിക്കും. ഈ ഐപിഎല്‍ സീസണില്‍ 11 മത്സരങ്ങളില്‍ 336 റണ്‍സാണ് പന്തിന്റെ സമ്പാദ്യം.

Latest Videos
Follow Us:
Download App:
  • android
  • ios