മൂന്നാം ലോക മഹായുദ്ധത്തിന് ഒരു ചുവട് മാത്രം അകലെ: വീണ്ടും അധികാരമേറ്റതിന് പിന്നാലെ പുടിന്‍
നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ യുക്രൈന്‍റെ മണ്ണിലുണ്ടെന്നത് രഹസ്യമല്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അനുയായികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിന്‍ പറഞ്ഞു. '
എതിരാളികളെ ഇല്ലാതാക്കിയും എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കിയും രാജ്യത്ത് പുടിന്‍ നടത്തിയ തെരഞ്ഞെടുപ്പില്‍ വീണ്ടും പ്രസിഡന്‍റായി പുടിന്‍ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഎസിനും നാറ്റോയ്ക്കും ശക്തമായ മുന്നറിയിപ്പുമായി പുടിന്‍ രംഗത്തെത്തി. മൂന്നാം ലോക മഹായുദ്ധത്തിന് ലോകം ഒരു ചുവട് മാത്രം അകലെയാണെന്നായിരുന്നു പുടിന്‍റെ ഭീഷണി. 2022 ഫെബ്രുവരി 20 മുതല്‍ പ്രത്യേക സൈനിക നടപടി എന്ന പേരില്‍ റഷ്യ യുക്രൈനെതിരെ ആരംഭിച്ച യുദ്ധം ഇന്നും അവസാനമില്ലാതെ തുടരുകയാണ്. യുക്രൈന്‍റെ മണ്ണിലേക്ക് സൈന്യത്തെ വിന്യസിക്കാനാനുള്ള നാറ്റോ നീക്കത്തെ തുടര്‍ന്നാണ് പുടിന്‍റെ പുതിയ ഭീഷണി. പുടിന്‍, യുക്രൈന്‍ യുദ്ധത്തിനിടെ പല തവണ മൂന്നാം ലോക മഹായുദ്ധത്തിന്‍റെ സാധ്യതകളെ കുറിച്ച് റഷ്യന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു.
റഷ്യൻ തെരഞ്ഞെടുപ്പിൽ വീണ്ടും ജയമുറപ്പിച്ച് പുടിൻ, 'നൂൺ എഗെയ്ൻസ്റ്റ് പുടിൻ' പ്രതിഷേധവുമായി ആയിരങ്ങൾ
യുക്രൈന്‍റെ മണ്ണില്‍ സൈന്യത്തെ വിന്യസിക്കാനുള്ള നാറ്റോയുടെ പുതിയ നീക്കങ്ങളെ കുറിച്ച് മോസ്കോയ്ക്ക് നല്ല ധാരണയുണ്ടെന്നും അത്തരത്തിലുള്ള എന്തെങ്കിലുമൊരു നീക്കം മൂന്നാം ലോക മഹായുദ്ധത്തിലേക്കുള്ള ഒരു ചുവടുവെയ്പ്പാകുമെന്നും പുടിന്‍ ആവര്‍ത്തിച്ചു. നാറ്റോ രാജ്യങ്ങളില്‍ നിന്നുള്ള സൈനികര്‍ യുക്രൈന്‍റെ മണ്ണിലുണ്ടെന്നത് രഹസ്യമല്ലെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അനുയായികളെയും മാധ്യമങ്ങളെയും അഭിസംബോധന ചെയ്ത് സംസാരിക്കവെ പുടിന്‍ പറഞ്ഞു. 'അവിടെ യുദ്ധഭൂമിയില്‍ ഞങ്ങള്‍ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകള്‍ കേള്‍ക്കുന്നു. ഇതില്‍ നല്ലതായി ഒന്നുമില്ല. പ്രത്യേകിച്ചും അവര്‍ക്ക്. കാരണം, അവര്‍ അവിടെയും മരിച്ച് വീഴുന്നു.' പുടിന്‍ വിജയാഘോഷത്തിന് പിന്നാലെ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 'ആധുനിക ലോകത്ത് എന്തും സാധ്യമാണ്..... എന്നാല്‍, ഇത് ഒരു പൂര്‍ണ്ണ തോതിലുള്ള മൂന്നാം ലോകമഹായുദ്ധത്തിലേക്കുള്ള ചുവട് വയ്പ്പ് ആകമെന്ന് എല്ലാവര്‍ക്കും അറിയാം. അതില്‍ ആര്‍ക്കും താത്പര്യമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല.' പുടിന്‍ പറഞ്ഞതായി ഡിഎന്‍എ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
'ഒന്നും സംഭവിക്കുന്നില്ലെ'ന്ന് താലിബാൻ; സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സ്വർണ ശേഖരവും അപ്രത്യക്ഷമായി
യുക്രൈനെ സഹായിക്കാന്‍ സൈന്യത്തെ അയക്കാനുള്ള സാധ്യത പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പരാമര്‍ശത്തോട് 'സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനല്ല. മറിച്ച് ശത്രുതയ്ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയാണ് ഫ്രാന്‍സ് ചെയ്യേണ്ടത് എന്നാണ് റഷ്യ ആഗ്രഹിക്കുന്നതെ'ന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍, യുഎസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ കക്ഷിയാകാനുള്ള ശ്രമം നടത്തിയതാണ് റഷ്യയെ പ്രകോപിപ്പിച്ചതെന്നും ഇതാണ് പുടിനെ യുക്രൈന്‍ യുദ്ധത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 30 വര്‍ഷം തടവ് ശിക്ഷ ലഭിച്ച പ്രതിപക്ഷ നേതാവ് അലക്സി നവാൽനി അടക്കമുള്ള പുടിന്‍റെ വിമര്‍ശകര്‍ ജയിലിലും വീടുകളിലും ഹോട്ടല്‍ മുറികളിലും ദുരൂഹ സാഹചര്യത്തില്‍ മരിച്ച് വീഴുമ്പോഴാണ് പുടിന്‍ ഒരെതിര്‍പ്പുമില്ലാതെ വീണ്ടും രാജ്യത്തെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെടുന്നതെന്നതും ശ്രദ്ധേയം. ഭീഷണി ഉയർത്തുന്ന ഒരെതിരാളി പോലുമില്ലാതെ തെരഞ്ഞടുപ്പ് മത്സരത്തില്‍ വൻ ഭൂരിപക്ഷമാണ് പുടിൻ നേടിയത്. അലക്സി നവാൽനിയുടെ അനുകൂലികള്‍ തെരഞ്ഞെടുപ്പ് ദിവസം 'നൂൺ എഗെയ്ൻസ്റ്റ് പുടിൻ' എന്ന പേരില്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയിരുന്നു.