തുല്യാവകാശങ്ങൾക്കായി സമരം ചെയ്ത് സിറിയയിലെ സ്ത്രീകൾ; പ്രതിഷേധവുമായി ആയിരക്കണക്കിന് പേര്‍ തെരുവിലിറങ്ങി

കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് മിലിഷ്യയുടെ (വൈപിജി) അഫിലിയേറ്റ് ആയ വിമൻസ് പ്രൊട്ടക്ഷൻ യൂണിറ്റ് (വൈപിജെ) അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു

Women rally for equal rights in Syria after Assad s fall to Islamists

ഖമിഷ്‌ലി: തുല്യാവകാശങ്ങൾക്കായി സമരം ചെയ്ത് സിറിയയിലെ സ്ത്രീകൾ. ഡമാസ്‌കസിലെ പുതിയ  ഭരണാധികാരികൾ  പുതിയ   സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കണമെന്ന് ആവശ്യം. വടക്കൻ കുർദിഷ് നേതൃത്വത്തിലുള്ള പ്രദേശങ്ങളിലെ തുർക്കി അധിനിവേശം തള്ളിപ്പറയണമെന്നും വനിതകൾ. ആവശ്യങ്ങൾ ഉന്നയിച്ച് വടക്കുകിഴക്കൻ സിറിയൻ നഗരമായ ഖമിഷ്‌ലിയിൽ ആയിരക്കണക്കിന് ആളുകൾ പ്രതിഷേധവുമായി തെരിവിലിറങ്ങി.  തുർക്കിയെ ദേശീയ സുരക്ഷാ ഭീഷണിയായി പ്രഖ്യാപിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 

കുർദിഷ് പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ് മിലിഷ്യയുടെ (വൈപിജി) അഫിലിയേറ്റ് ആയ വിമൻസ് പ്രൊട്ടക്ഷൻ യൂണിറ്റ് (വൈപിജെ) അംഗങ്ങളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഞങ്ങൾ പുതിയ ഭരണാധികാരികളിൽ നിന്ന് സ്ത്രീകളുടെ അവകാശങ്ങൾ ആവശ്യപ്പെടുന്നു. ഇവിടെ സ്ത്രീകളുടെ അവകാശങ്ങൾ ലംഘിക്കപ്പെടരുത്. സ്ത്രീകളുടെ അവകാശ പ്രവർത്തകയായ സോസൻ ഹുസൈൻ പറഞ്ഞു. കൊബാനി നഗരത്തിനെതിരായ തുർക്കി അധിനിവേശ ആക്രമണങ്ങളെ ഞങ്ങൾ അപലപിക്കുന്നുവെന്നും പ്രതിഷേധത്തിൽ മുദ്രാവാക്യമുയര്‍ന്നു. 

2011-ൽ സിറിയയിലെ ആഭ്യന്തരയുദ്ധം ആരംഭിച്ചതുമുതൽ വടക്കൻ  പ്രദേശങ്ങളും ഭൂരിഭാഗം കുർദിഷ് ഗ്രൂപ്പുകളും സ്വയംഭരണാവകാശം നേടിയിരുന്നു. യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സും (എസ്ഡിഎഫ്) സായുധ സംഘമായ കുര്‍ദിഷ് വൈപിജി മിലിഷ്യയുമായിരുന്നു പ്രദേശത്തെ ശക്തികേന്ദ്രങ്ങൾ. എന്നാൽ ഇസ്ലാമിസ്റ്റ് ഹയാത്ത് തഹ്‌രീർ അൽ-ഷാം ഗ്രൂപ്പ് (എച്ച്‌ടിഎസ്) ബഷാർ അസദിനെ അട്ടിമറിച്ച് തുര്‍ക്കിയുമായി സഹകരിച്ച് പുതിയ ഭരണകൂട സാധ്യതകളിലേക്ക് കടക്കുന്നതിന്റെ ആശങ്കയാണ് പ്രതിഷേധക്കാര്‍ പങ്കുവയ്ക്കുന്നത്. 

മുൻ അൽ-ഖ്വയ്ദ അഫിലിയേറ്റായ എച്ച്ടിഎസിൻ്റെ യാഥാസ്ഥിതിക ഇസ്ലാമിസ്റ്റ് വീക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമാണ് കുർദിഷ് ഗ്രൂപ്പുകളുടെ ആശയധാര. സോഷ്യലിസത്തിനും ഫെമിനിസത്തിനും ഊന്നൽ നൽകുന്ന ഒരു പ്രത്യയശാസ്ത്രം പിന്തുടര്‍ന്ന് വരുന്നവരാണ് ഇവര്‍. എന്നാൽ കടുത്ത ഇസ്ലാമിക ഭരണത്തിലേക്ക് എച്ച്ടിഎസ്  ആകർഷിക്കപ്പെടുമെന്നും ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ഇത് ബാധിക്കുമെന്നും സിറിയക്കാർക്കിടയിൽ വ്യപകമായ ആശങ്ക നിലനിൽക്കുന്നുണ്ട്.
 
വടക്കൻ നഗരമായ മാൻബിജിൽ നിന്ന് എസ്ഡിഎഫിനെ പുറത്താക്കിയതോടെ, എസ്ഡിഎഫും സിറിയൻ നാഷണൽ ആർമി എന്നറിയപ്പെടുന്ന തുർക്കിയുടെ പിന്തുണയുള്ള സിറിയൻ സേനയും തമ്മിലുള്ള ശത്രുത വർദ്ധിച്ചിരിക്കുകയാണ്.ഐൻ അൽ-അറബ് എന്നറിയപ്പെടുന്ന തുർക്കി അതിർത്തിയിലെ എസ്ഡിഎഫ് നിയന്ത്രണത്തിലുള്ള കൊബാനി നഗരത്തിൽ ആക്രമണത്തിനായി തുർക്കി സൈന്യം അണിനിരക്കുന്നതായി സിറിയൻ-കുർദിഷ് നേതാക്കൾ മുന്നറിയിപ്പ് നൽകിയതും പ്രതിഷേധത്തിലേക്ക് വഴിതുറന്നുവെന്നാണ് വിലയിരുത്തൽ.

ആരോഗ്യ ഇൻഷുറൻസ് സിഇഒയുടെ കൊലപാതകത്തിൽ കുറ്റം നിഷേധിച്ച് പ്രതി ലൂയിജി മാൻജിയോണെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios