14കാരി ചമഞ്ഞ് കൗമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗികബന്ധം; യുവതിക്കെതിരെ കൂടുതൽ കുട്ടികൾ, വീണ്ടും അറസ്റ്റ്
പ്രായപൂർത്തിയായ ആള്‍ കുട്ടികളെ മുതലെടുക്കുന്നതും ഇരകളാക്കുന്നതും അനുവദിക്കാനാവില്ലെന്ന് പൊലീസ്
ഫ്ലോറിഡ: 14 വയസ്സുള്ള പെൺകുട്ടി ചമഞ്ഞ 23 കാരി പിടിയിൽ. കൌമാരക്കാരായ ആണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തിനായാണ് യുവതി പ്രായം കുറച്ച് പറഞ്ഞതെന്ന് പൊലീസ് പറയുന്നു. അലീസ ആൻ സിംഗർ എന്ന യുവതിയെ ആണ് അമേരിക്കയിലെ ടാമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്ലോറിഡയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 18 ആണ്.
അലീസ കഴിഞ്ഞ വർഷം നവംബറിൽ അറസ്റ്റിലായിരുന്നു. ഒരു ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലായിരുന്നു ഇത്. കൂടുതൽ കുട്ടികള്‍ അലീസയ്ക്കെതിരെ രംഗത്തെത്തിയതോടെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്. മുതിർന്നയാള്‍ കുട്ടികളെ മുതലെടുക്കുന്നതും ഇരകളാക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നുവന്ന് ടാമ്പ പൊലീസ് പ്രതികരിച്ചു. അലീസ മറ്റ് ഏതെങ്കിലും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെങ്കിൽ ധൈര്യമായി രംഗത്ത് വരണമെന്ന് പൊലീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് എല്ലാ പിന്തുണയും നൽകും. അലീസയെ പോലുള്ളവർ മറ്റുള്ളവരെ ഇരകളാക്കാതിരിക്കാൻ ധൈര്യപൂർവം രംഗത്തു വരണമെന്നാണ് ടാമ്പാ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് ചീഫ് ലീ ബെർകാവ് ആവശ്യപ്പെട്ടത്.
കൌമാരാക്കാരായ ആണ്‍കുട്ടികളെ കെണിയിൽ വീഴ്ത്താനാണ് അലീസ 14 വയസ്സുള്ള പെണ്‍കുട്ടി ചമഞ്ഞതെന്ന് പൊലീസ് പറയുന്നു. ഒരു ആണ്‍കുട്ടിയുമായി പല തവണ ലൈംഗികബന്ധത്തിലേർപ്പെട്ട അലീസ, സ്‌നാപ്ചാറ്റിലൂടെ നിരവധി കുട്ടികൾക്ക് ആ വീഡിയോ അയച്ചെന്നും പൊലീസ് അറിയിച്ചു. ഓണ്‍ലൈനിലൂടെയാണ് അലീസ ആണ്‍കുട്ടികളെ പരിചയപ്പെട്ടിരുന്നത്. അലീസയുടെ ആദ്യത്തെ ഇര 15 വയസ്സിൽ താഴെ പ്രായമുള്ള ആണ്‍കുട്ടിയായിരുന്നു. അലീസ ലക്ഷ്യമിട്ട എല്ലാ ആണ്‍കുട്ടികളുടെയും പ്രായം 12 നും 15 നും ഇടയിലായിരുന്നുലെന്ന് സ്റ്റേറ്റ് അറ്റോർണി സുസി ലോപ്പസ് പറഞ്ഞു.
11 കേസുകളാണ് അലീസയ്ക്കെതിരെയുള്ളത്. പീഡനം, ഓണ്‍ലൈനിൽ ലൈംഗികോപദ്രവം, കുട്ടികളുടെ അശ്ലീലദൃശ്യം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. തിങ്കളാഴ്ച പ്രീ-ട്രയൽ ഹിയറിംഗിനായി അലീസയെ കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം