മെക്സിക്കോയിൽ ക്ലൗദിയ ഷെയ്ൻബാം ചരിത്രമെഴുതിയതിന് 24 മണിക്കൂർ പിന്നിടും മുൻപ് അക്രമം, വനിതാ മേയർ കൊല്ലപ്പെട്ടു

ചരിത്രം സൃഷ്ടിച്ച് ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക്  ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്

Woman mayor of Cotija shot dead in Mexico barely 24 hours after Claudia Sheinbaum was elected first woman president

മെക്സിക്കോ സിറ്റി: പശ്ചിമ മെക്സിക്കോയിലെ വനിതാ മേയർ കൊല്ലപ്പെട്ടു. ലാറ്റിൻ അമേരിക്കൻ രാജ്യമായ മെക്സിക്കോയിൽ ചരിത്രം സൃഷ്ടിച്ച് ആദ്യ വനിതാ പ്രസിഡന്റ് പദവിയിലേക്ക്  ക്ലൗദിയ ഷെയ്ൻബാം എത്തി 24 മണിക്കൂർ പിന്നിടുന്നതിന് മുൻപാണ് മെക്സിക്കോയിലെ മിച്ചോകാനിലെ വനിതാ മേയർ കൊല്ലപ്പെടുന്നത്. ആയുധധാരികളുടെ ആക്രമണത്തിൽ മേയറുടെ ബോഡി ഗാർഡും കൊല്ലപ്പെട്ടു. 

മിച്ചോകാൻ സംസ്ഥാനത്തെ കൊറ്റിജ മുൻസിപ്പാലിറ്റി മേയറായ യോലാൻഡ സാൻജസ് ഫിഗോറയാണ് കൊല്ലപ്പെട്ടത്. ലിംഗാധിഷ്ഠിതമായ ആക്രമണം മെക്സിക്കോയിൽ രൂക്ഷമാവുന്നതിനിടെ പ്രസിഡന്റ് പദവയിലേക്ക് ഒരു വനിത എത്തുന്നത് പ്രതീക്ഷകൾ ഉണ്ടാവുമെന്ന നിരീക്ഷണത്തിനിടെയാണ് വനിതാ മേയർ കൊല്ലപ്പെടുന്നത്. 2021ൽ മേയർ സ്ഥാനത്തേക്ക് എത്തിയ യോലാൻഡ സാൻജസ് ഫിഗോറ പൊതുനിരത്തിൽ വച്ചാണ് വെടിയേറ്റ് വീണത്. ജിമ്മിന് പുറത്ത് വച്ച് 19 തവണയോളം തവണയാണ് യോലാൻഡ സാൻജസ് ഫിഗോറയ്ക്ക് നേരെ വെടിയുതിർത്തതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

യോലാൻഡ സാൻജസ് ഫിഗോറയുടെ ബോഡിഗാർഡായ ജീസസ് വിയുടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു വാനിലെത്തിയ അക്രമി സംഘം ഇവർക്ക് നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടുപോയതായാണ് ദൃക്സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. കൊറ്റിജയെ ജീവിക്കാൻ പറ്റുന്ന മെച്ചപ്പെട്ട ഇടമാക്കുമെന്ന വാഗ്ദാനത്തോടെയാണ് യോലാൻഡ സാൻജസ് ഫിഗോറ അധികാരത്തിലെത്തിയത്.  കഴിഞ്ഞ സെപ്തംബറിൽ മിച്ചോകാന്റെ അയൽസംസ്ഥാനത്തെ വനിതാ രാഷ്ട്രീയ നേതാവിനെ ഷോപ്പിംഗ് മാളിൽ വച്ച് അക്രമി സംഘം തട്ടിക്കൊണ്ട് പോയിരുന്നു. മൂന്ന് ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഇവരെ പൊലീസിന് കണ്ടെത്താനായത്. 

മിച്ചോകാൻ മെക്സിക്കോയിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളിലൊന്നാണ്. എന്നാൽ ലഹരി വ്യാപാര സംഘങ്ങൾ വളരെ സജീവമായ മേഖലകളിലൊന്നാണ് മിച്ചോകാൻ. അക്രമ സംഭവങ്ങൾ ഇവിടെ പതിവാണ്. മാർച്ച് മാസത്തിൽ മിച്ചോകാനിലുണ്ടായ കുഴി ബോംബ് ആക്രമണത്തിൽ മൂന്ന് പേർ ഇവിടെ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാത്രം മെക്സിക്കോയിൽ കൊല്ലപ്പെട്ടത് 23 രാഷ്ട്രീയ നേതാക്കളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios