മൃഗശാലയിൽ ചെന്നായ്ക്കൾ കൂട്ടത്തോടെ ആക്രമിച്ചു, യുവതിക്ക് ഗുരുതര പരിക്ക്
മൃഗശാലയിലെ സഫാരി ശൈലിയിലുള്ള ലോഡ്ജിൽ കുടുംബത്തോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ യുവതി ഒറ്റയ്ക്ക് ജോഗിങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ് നിഗമനം.
പാരിസ്: ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പാരീസിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ചരിത്ര പ്രസിദ്ധമായ തോറി മൃഗശാലയിലാണ് ഞെട്ടിക്കുന്ന സംഭവം. 37 കാരിയായ സ്ത്രീയെ മൂന്ന് ചെന്നായ്ക്കൾ ആക്രമിക്കുകയായിരുന്നു, കഴുത്തിലും പുറകിലും കാൽമുട്ടിലുമാണ് കടിയേറ്റത്. യുവതിയുടെ ജീവൻ അപകടത്തിലാണെന്ന് വെർസൈൽസിലെ ചീഫ് പ്രോസിക്യൂട്ടർ മേരിവോൻ കെയ്‌ലിബോട്ട് സ്ഥിരീകരിച്ചു.
Read More... വയനാട് കേണിച്ചിറയിൽ പശുക്കളെ കൊന്ന കടുവ കൂട്ടിലായി
മൃഗശാലയിലെ സഫാരി ശൈലിയിലുള്ള ലോഡ്ജിൽ കുടുംബത്തോടൊപ്പം രാത്രി കഴിച്ചുകൂട്ടിയ യുവതി ഒറ്റയ്ക്ക് ജോഗിങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ് നിഗമനം. സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് യുവതി എങ്ങനെ ചെന്നായ്ക്കളെ പാർപ്പിച്ചയിടത്ത് എത്തി എന്നത് വ്യക്തമല്ല. സംഭവത്തിൽ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.