ചെങ്കടലിൽ കപ്പൽ ആക്രമിക്കപ്പെടുമ്പോൾ ഇന്ത്യ നേരിടുന്ന പ്രശ്നം എന്താണ്? ഹൂതികളുടെ ലക്ഷ്യം വളരെ വലുത്, കാരണങ്ങൾ
ഒരു വശത്ത് ഇസ്രയേലും സൗദിയും യെമനും. മറുവശത്ത് ഈജിപ്തും സുഡാനും. ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രയേൽ - ഹമാസ് യുദ്ധമാണ്.
എന്താണ് ചെങ്കടലിൽ സംഭവിക്കുന്നത്, അതുവഴി പോകുന്ന കപ്പൽ ആക്രമിക്കുന്നത് ആരാണ്, ഏഷ്യയുടെയും അഫ്രിക്കയും ഇടയിൽ കിടക്കുന്ന ചെങ്കടലിൽ കപ്പൽ ആക്രമിക്കപ്പെട്ടാൽ ഇന്ത്യക്കെന്തെങ്കിലും കുഴപ്പമുണ്ടോ... ആശങ്ക നിറച്ച് നിരവധി ചോദ്യങ്ങളാണ് ചെങ്കടലുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്.
ഒരു വശത്ത് ഇസ്രയേലും സൗദിയും യെമനും. മറുവശത്ത് ഈജിപ്തും സുഡാനും. ചെങ്കടൽ ഇടുക്കിലെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം ഇസ്രയേൽ - ഹമാസ് യുദ്ധമാണ്. യെമനിലെ വിഘടനവാദി സംഘമായ ഹൂതികളാണ് അവിടെ ആക്രമണം നടത്തുന്നത്. ലെബനണിലെ ഹിസ്ബുള്ളയുടെ നേതൃത്വവും, ഇറാന്റെ നിശബ്‍ദ പിന്തുണയുമാണ് ഇവരുടെ ശക്തി. സനയും വടക്കൻ യെമനും ചെങ്കടലിന്റെ തീരപ്രദേശവും ഇന്ന് ഹൂതികളുടെ വരുതിയിലാണ്.
എന്തിനാണ് ഈ ആക്രമണം?
ഗാസയെ ആക്രമിക്കുന്ന ഇസ്രയേലിനെ ഒറ്റപ്പെടുത്താനാണ് ശ്രമം. യൂറോപ്പ്, അമേരിക്ക, പിന്നെ ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളുമായുള്ള വ്യാപാരം മുഴവൻ നടക്കുന്നത് ചെങ്കടൽ വഴി കപ്പലിലാണ്. ഇത് മുടക്കി, ഇസ്രയേലിന് മേൽ ഉപരോധ സമാനമായ സമ്മർദം സൃഷ്ടിക്കലാണ് ലക്ഷ്യം. ഇസ്രയേൽ ഉടസ്ഥതയിലുള്ളതാണോ എന്നോ, ഇസ്രയേലിലേക്കാണോ എന്നോ ഒന്നും നോക്കാതെ ഇതുവരെ നൂറോളം ഡ്രോണുകൾ കപ്പലുകളിൽ പതിച്ചു.
ആഗോള ചരക്ക് ഗതാഗതത്തെ മുഴുവൻ ഇതുവഴി പ്രതിസന്ധിയിലാക്കാൻ ഹൂതികൾക്കായി. ആകെ ആഗോള വ്യാപരത്തിന്റെ 12 ശതമാനവും നടക്കുന്നത് ഇതുവഴിയാണ്. യൂറോപ്പ് - ഏഷ്യ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ്. ഇതിൽ ഏറ്റവും പ്രധാനം ഇന്ധനമാണ്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, കാനഡ, ബഹ്റൈൻ തുടങ്ങി 10 രാജ്യങ്ങളെ കൂടെ കൂട്ടി ഇതിനെ തടുക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഡ്രോൺ ആക്രമണം അവസാനിച്ചിട്ടില്ല. ഇന്ത്യയുടെ വ്യാപാരത്തിന്റെ 20 ശതമാനവും നടക്കുന്നതും ചെങ്കടൽ വഴിയാണ്. ചെങ്കടൽ നമ്മുടെ ആശങ്കയ്ക്ക് കാരണമാകാൻ കാരണവും ഇതാണ്.
'ഒന്നും ഉണ്ടാക്കിയില്ല, കടുംചായ മാത്രമാണ് ഉള്ളത്'; കാര്യമായ ക്രിസ്തുമസ് ആഘോഷങ്ങളില്ലാതെ മറിയക്കുട്ടി
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം