അഴിച്ചുപണി നടത്തി പുടിൻ; ആൻഡ്രി ബെലോസോവ് പ്രതിരോധ മന്ത്രി, ഷോയി​ഗുവിന് പുതിയ ചുമതല

സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് പേരുകേട്ട സിവിലിയൻ ഉദ്യോഗസ്ഥനായ ബെലോസോവിൻ്റെ നിയമനം ആശ്ചര്യമുണർത്തുന്നതാണെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  

Vladimir Putin Replaces His Defence Minister

മോസ്‌കോ: പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. സാമ്പത്തിക വിദ​ഗ്ധനും ഉപപ്രധാനമന്ത്രിയുമായ ആൻഡ്രി ബെലോസോവിനെയാണ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ പുതിയ പ്രതിരോധ മന്ത്രിയെ നിയമിച്ചത്. 2012 മുതൽ പ്രതിരോധ മന്ത്രിയായ സെർജി ഷോയിഗു റഷ്യയുടെ സുരക്ഷാ കൗൺസിലിൻ്റെ സെക്രട്ടറിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ യുദ്ധം തുടങ്ങിയ ശേഷം വരുത്തുന്ന പ്രധാന മാറ്റമാണിത്.  വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും  സ്ഥാനത്ത് തുടരും.

Read More.... ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിന് പേരുകേട്ട സിവിലിയൻ ഉദ്യോഗസ്ഥനായ ബെലോസോവിൻ്റെ നിയമനം ആശ്ചര്യമുണർത്തുന്നതാണെന്നും റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  നേരത്തെ ഡെപ്യൂട്ടി ഡിഫൻസ് മന്ത്രി കൈക്കൂലി വാങ്ങിയതായി സ്റ്റേറ്റ് പ്രോസിക്യൂട്ടർമാർ ആരോപിച്ചതിനെത്തുടർന്ന് ഫണ്ട് ഫലപ്രദമായി ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാനും പ്രതിരോധ ചെലവുകൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള പുടിൻ്റെ നീക്കമാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും പറയുന്നു. 

Asianet news Live

Latest Videos
Follow Us:
Download App:
  • android
  • ios