എല്‍ടിടിഇ പ്രഭാകരന്‍ ജീവനോടെയുണ്ട്, തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരന്‍
വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്.
തഞ്ചാവൂര്‍: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്മെന്‍റ് നേതാവ് പി നെടുമാരന്‍. തിങ്കളാഴ്ചയാണ് മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയാ പി നെടുമാരന്‍റെ പ്രഖ്യാപനം. വേലുപ്പിള്ള പ്രഭാകരന്‍ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തില്‍ എത്തുമെന്നുമാണ് പി നെടുമാരന്‍ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരന്‍.
തന്‍റെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. എന്നാല്‍ നിലവില്‍ പ്രഭാകരന്‍ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാന്‍ സാധിക്കില്ലെന്നും നെടുമാരന്‍ വിശദമാക്കുന്നു. പ്രഭാകരന്‍റെ കുടുംബാംഗങ്ങളുടെ അനുമതിയോടെയാണ് നിലവിലെ തന്‍റെ വെളിപ്പെടുത്തലെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്. തമിഴ് ഇഴം സംബന്ധിച്ച തന്‍റെ പദ്ധതി തക്ക സമയത്ത് പ്രഭാകരന്‍ വിശദമാക്കുമെന്നാണ് നെടുമാരന്‍ അവകാശപ്പെടുന്നത്.
നിലവിലെ ശ്രീലങ്കയിലെ സാഹചര്യം തമിഴ് ഈഴം ദേശീയ നേതാവിന് തിരിച്ച് വരാനുള്ള മികച്ച അവസരമാണെന്നും നെടുമാരന്‍ പറയുന്നു. പ്രഭാകരന്‍ ആരോഗ്യവാനായി ഇരിക്കുന്നുവെന്നുമാണ് നെടുമാരന്‍ വാദിക്കുന്നത്. പ്രഭാകരന ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങള്‍ അവസാനിക്കുമെന്നും ലോകമെമ്പാടുമുള്ള തമിഴ് മക്കളോട് പിന്തുണ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട് നെടുമാരന്‍.
2009 മെയ് 18നാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടതായി ശ്രീലങ്കന്‍ സേന വ്യക്തമാക്കിയത്. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ തിരിച്ചറിഞ്ഞുവെന്ന് വ്യക്തമാക്കി മെയ് 19ാം തീയതി മൃതശരീര ചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ലങ്ക: കൂട്ടക്കുരുതിയുടെ ശാപം പേറുന്ന നാട്