'ചബഹാർ' നടത്തിപ്പ് ഇന്ത്യക്ക്, പിന്നാലെ അമേരിക്കയുടെ മുന്നറിയിപ്പ്; ഇറാനുമായി വ്യാപാര ബന്ധമുള്ളവർക്കും ഉപരോധം

ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി

US Threatens India Over New Chabahar Port Deal With Iran; Says Be Aware Of Risks

ന്യൂയോർക്ക്: ഇറാനുമായി വ്യാപാര ബന്ധം ഉള്ളവരും ഉപരോധം നേരിടേണ്ടി വരും എന്ന് അമേരിക്ക. ഇറാനിലെ ചബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ച ശേഷമാണ് അമേരിക്കയുടെ ഈ മുന്നറിയിപ്പ്. ഇറാനുളള ഉപരോധം തുടരുകയാണെന്നും ഇത് അവരുമായി സഹകരിക്കുന്നവർക്കും ബാധകമാണെന്നും അമേരിക്കൻ വിദേശകാര്യ ഉപവക്താവ് വേദാന്ത് പട്ടേൽ വ്യക്തമാക്കി. ഇറാനുമായുള്ള ബന്ധം എങ്ങനെയെന്ന് ഇന്ത്യയാണ് വിശദീകരിക്കേണ്ടതെന്നും അമേരിക്കൻ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ചാബഹാർ തുറമുഖത്തിൻ്റെ നടത്തിപ്പ് പത്ത് കൊല്ലത്തേക്ക് ഏറ്റെടുക്കാനുള്ള കരാറാണ് ഇന്ത്യ കഴിഞ്ഞ ദിവസം ഒപ്പു വച്ചത്.

മഴക്ക് പിന്നാലെ കേരള തീരത്ത് 'കള്ളക്കടൽ' ഭീഷണിയും, 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios