11കാരനുമായുള്ള ചാറ്റ് അമ്മ പിടികൂടി, വിവാഹമുറപ്പിച്ച 24കാരിയായ അധ്യാപിക അറസ്റ്റിൽ, ലൈംഗികപീഡനത്തിന് കേസ്
മാഡിസണുമായി കുട്ടി ഫോണിൽ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോള്‍ അധ്യാപികയുമായുള്ള ചാറ്റ് കണ്ടെത്തി
വാഷിംഗ്ടണ്‍: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റിൽ. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെർഗ്‌മാൻ എന്ന യുവതിാണ് 11 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്‍റെ വിവാഹത്തിന് മൂന്ന് മാസം മുമ്പാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നത്.
മാഡിസണുമായി കുട്ടി ഫോണിൽ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോള്‍ അധ്യാപികയുമായുള്ള ചാറ്റ് കണ്ടെത്തി. തുടര്‍ന്ന് ഇതിന്‍റെ രേഖകളുമായി സ്കൂളില്‍ എത്തുകയായിരുന്നു. ഉച്ചഭക്ഷണത്തിനിടയിലോ സ്കൂള്‍ വിട്ടതിന് ശേഷമോ ക്ലാസ് മുറിക്കുള്ളിൽ 11 വയസുകാരനെ നിരവധി തവണ മാഡിസണ്‍ ലൈംഗികമായ ദുരുപയോഗം ചെയ്തുവെന്നാണ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.
മാഡിസൺ ബെർഗ്മാനുമായി എല്ലാ ദിവസവും സംസാരിച്ചിരുന്നതായി കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശീതകാല അവധിക്കാലത്ത് അമ്മയ്‌ക്കൊപ്പം ആഫ്‌ടൺ ആൽപ്‌സിൽ സ്കീയിംഗിന് പോയപ്പോഴാണ് നമ്പര്‍ ലഭിച്ചത്. ഇതേ മാസം തന്നെയായിരുന്നു കാമുകനുമായി മാഡിസണിന്‍റെ വിവാഹനിശ്ചയം കഴിഞ്ഞത്.
അതേസമയം, കേസെടുത്തിന് പിന്നാലെ സ്‌കൂൾ പരിപാടികളിൽ നിന്നും ഏതെങ്കിലും വിദ്യാർത്ഥികളുമായോ രക്ഷിതാക്കളുമായോ ജീവനക്കാരുമായോ ബന്ധപ്പെടുന്നതിൽ നിന്നും മാഡിസണിനെ വിലക്കിയിട്ടുണ്ട്. 25,000 ഡോളർ (ഏകദേശം 21 ലക്ഷം രൂപ) സിഗ്നേച്ചർ ബോണ്ടിൽ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചു. മെയ് 30നാണ് മാഡിസൺ ബെർഗ്മാൻ ഇനി കോടതിയില്‍ ഹാജരാകേണ്ടത്.
ഫോൺ താഴെ വയ്ക്കാൻ പോലും പറ്റണില്ല, കോളുകൾ വന്നുകൊണ്ടേയിരിക്കുന്നു; ഇതാണ് വൈറലായ കെഎസ്ആർടിസി ഡ്രൈവർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.