അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നിർണായക ചർച്ചകൾക്കായി ഇന്ന് ഇന്ത്യയിലെത്തും; 'ചൈന അണക്കെട്ട്' മുഖ്യ ചർച്ച?

ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായാകും അദ്ദേഹം പ്രധാനമായും ചർച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്

US NSA Jake Sullivan visits India today 5 January 2025 talks on Chinese dams on the agenda

ന്യൂയോർക്ക്: അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ന് ഇന്ത്യയിലെത്തും. പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി അവസാനവട്ട നിർണായക ചർച്ചകൾക്കായാണ് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇന്ത്യയിലെത്തുന്നത്. ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ സള്ളിവന്‍റെ സന്ദർശനത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവരുമായാകും അദ്ദേഹം പ്രധാനമായും ചർച്ച നടത്തുകയെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിട്ടുള്ളത്. ഡോവലിന് പുറമെ ഉന്നത ഉദ്യോഗസ്ഥരുമായും സള്ളിവൻ ചർച്ച നടത്തിയേക്കും. ഉഭയകക്ഷി, പ്രാദേശിക, ആഗോള പ്രശ്‌നങ്ങളിൽ വിപുലമായ ചർച്ചകൾ 2 ദിവസത്തെ സന്ദർശനത്തിന്‍റെ ഭാഗമായി ഉണ്ടാകും.

'സിരി' ചോർത്തൽ 820 കോടിക്ക് ഒത്തുതീർപ്പാക്കാൻ ആപ്പിൾ, കോടികൾ ട്രംപിൻ്റെ സ്ഥാനാരോഹണത്തിന് ടിം കുക്കും നൽകും

സള്ളിവൻ്റെ നേതൃത്വത്തിലുള്ള യു എസ് പ്രതിനിധി സംഘത്തിൽ മറ്റ് സർക്കാർ വകുപ്പുകളിൽ നിന്നുള്ള അംഗങ്ങളും ഉണ്ട്. നിർണ്ണായക സാങ്കേതിക വിദ്യകളിൽ യുഎസ്-ഇന്ത്യ ഇനിഷ്യേറ്റീവ് ചർച്ചകൾക്കായാണ് ഇന്ത്യ സന്ദർശിക്കുന്നത്. നിർണ്ണായക സാങ്കേതിക വിദ്യകളുടെ വികസനത്തിന് വേണ്ടി ഇന്ത്യയും അമേരിക്കയും ചേർന്ന് 2023 ജനുവരിയിൽ വാഷിംഗ്ടണിൽ ഈ സംരംഭം ആരംഭിച്ചതിന് ശേഷം നടക്കുന്ന ചർച്ചകളുടെ മൂന്നാം പതിപ്പാണിത്

സള്ളിവൻ്റെ സന്ദർശനത്തിൽ ചൈനീസ് അണക്കെട്ടുകളെക്കുറിച്ചുള്ള ആശങ്കയും ചർച്ചയാകുമെന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിലേക്ക് ഒഴുകുന്ന യാർലുങ് സാങ്ബോ നദിയിൽ ടിബറ്റിൽ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കാനുള്ള ചൈനയുടെ പദ്ധതിയെക്കുറിച്ച് ഇന്ത്യ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ അമേരിക്കയുടെ നിലപാട് എന്താകുമെന്നത് സള്ളിവനുമായുള്ള ചർച്ചയിൽ അറിയാനായേക്കും. പ്രതിവർഷം 300 ബില്യൺ കിലോവാട്ട് വൈദ്യുതി കണക്കാക്കുന്ന ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ അണക്കെട്ടിൻ്റെ നിർമ്മാണത്തിന് കഴിഞ്ഞ മാസം ചൈന അംഗീകാരം നൽകിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

സിവിലിയൻ ആണവ സഹകരണം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബഹിരാകാശം, സൈനിക ലൈസൻസിംഗ്, ചൈനയുടെ സാമ്പത്തികാവസ്ഥ എന്നിവയും സള്ളിവൻ്റെ അവസാന ഔദ്യോഗിക ഇന്ത്യ സന്ദർശന വേളയിൽ ചർച്ചയാകും. ഡൽഹിയിലെ ഐ ഐ ടിയിൽ ഇന്ത്യയെ കേന്ദ്രീകരിച്ച് നിർണായക വിദേശ നയ പ്രസംഗവും അദ്ദേഹത്തിന്‍റെ സന്ദർശന വേളയിലുണ്ടാകും. അമേരിക്കയുടെ ഏറ്റവും പ്രായംകുറഞ്ഞ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് ജോ ബൈഡൻ നിയമിച്ച 48 കാരനായ സള്ളിവൻ. അമേരിക്കയുടെ അടുത്ത പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 20 ന് മൈക്കൽ വാൾട്ട്സ് പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി സ്ഥാനമേൽക്കും.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios