അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം, നിർണായക സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

നിർണായക സംസ്ഥാനങ്ങളായ പെൻ‌സിൽ‌വാനിയയിലും മിഷിഗണിലും ജോർജ്ജിയയിലും പോരാട്ടം ഇഞ്ചോടിഞ്ചെന്നാണ് പുറത്ത് വരുന്ന സൂചനകൾ

US Election live result early trends stands with Donald Trump

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്ലോറിഡയിൽ നേടാനായത്. 99 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറൽ വോട്ടുകളാണ് നേടിയത്. 

ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. അതേസമയം വെസ്റ്റ് വിർജീനിയ, കെന്റക്കി, ടെന്നസി, സൌത്ത് കരോലിന,  അലബാമ, മിസിസിപ്പി, ലൂസിയാന, അർക്കനാസ്, ഒക്കലഹോമ, നെബ്രാസ്ക, സൌത്ത് ഡക്കോട്ട,നോർത്ത് ഡക്കോട്ട, വ്യോമിംഗ് സംസ്ഥാനങ്ങളിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്. 

നിർണായക സംസ്ഥാനങ്ങളായ പെൻ‌സിൽ‌വാനിയയിലും മിഷിഗണിലും കമലാ ഹാരിസിനാണ് നിലവിൽ മുൻതൂക്കമുള്ളത്. അതേസമയം മറ്റൊരു നിർണായക സംസ്ഥാനമായ ജോർജ്ജിയയിൽ ട്രംപാണ് ലീഡ് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios