'ചിലരുടെ ലക്ഷ്യം സമാധാന നൊബേൽ, യഥാർഥ സമാധാനമല്ല'; വിമർശനവുമായി സെലൻസ്കി

2022 ഫെബ്രുവരി 24 നാണ് റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിംഗ്‌പിംഗ്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങി നിരവധി ലോക നേതാക്കൾ സമാധാനം പുനസ്ഥാപിക്കാനായി രം​ഗത്തെത്തിയിരുന്നു.

Ukraine president Zelenskyy accuses some leaders of seeking Nobel prize over real peace in Ukraine

ന്യൂയോര്‍ക്ക്: യുക്രൈൻ-റഷ്യ പ്രശ്നത്തിൽ ചിലർ ഇടപെടുന്നത് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലക്ഷ്യമിട്ടാണെന്ന ആരോപണവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡോമിർ സെലെൻസ്‌കി. നൊബേൽ സമ്മാനം നേടുക എന്ന ലക്ഷ്യത്തോടെയാണ് ചില നേതാക്കൾ വിഷയത്തിൽ ഇടപെടുന്നത്. അവരുടെ ലക്ഷ്യം യഥാർഥ സമാധാനമല്ലെന്നും സെലൻസ്കി വ്യക്തമാക്കി. യുക്രൈൻ-റഷ്യ സമാധാന ഫോർമുല രണ്ട് വർഷമായി നിലവിലുണ്ട്. അതിന് പകരം നിരർഥകമായ ഉടമ്പടിക്ക് ശ്രമിച്ച് യഥാർത്ഥ സമാധാനത്തിനുപകരം ചിലർ അവരുടെ രാഷ്ട്രീയ ജീവചരിത്രത്തിൽ നൊബേൽ സമ്മാനം കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിച്ചേക്കാം. പക്ഷേ പുടിൻ നിങ്ങൾക്ക് നൽകുന്ന സമ്മാനങ്ങൾ കൂടുതൽ ദുരിതങ്ങളും ദുരന്തങ്ങളുമായിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. '

ന്യൂയോർക്കിൽ വ്യാഴാഴ്ച യുഎൻജിഎയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരുടെയും പേര് പറയാതെയായിരുന്നു വിമർശനം. 2022 ഫെബ്രുവരി 24 നാണ് റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്.  ചൈനീസ് പ്രസിഡൻ്റ് ഷി ജിംഗ്‌പിംഗ്, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി,  ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ തുടങ്ങി നിരവധി ലോക നേതാക്കൾ സമാധാനം പുനഃസ്ഥാപിക്കാനായി രം​ഗത്തെത്തിയിരുന്നു.

Read More... ഭയം വിതച്ച് നഗര ഹൃദയത്തില്‍ ഒരു മൂർഖന്‍; മുന്നറിയിപ്പ്, പിന്നാലെ അതിസാഹസികമായ പിടികൂടല്‍

പലർക്കും എന്താണ് യഥാർത്ഥ താൽപര്യമെന്നത് എല്ലാവരും മനസ്സിലാക്കണം. യുക്രൈനിന്റെ ചെലവിൽ നിങ്ങളുടെ ശക്തി വർധിക്കില്ലെന്നും സെലെൻസ്കി പറഞ്ഞു.  എൻ്റെ ജനങ്ങൾക്ക് സമാധാനം വേണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി മോദി ന്യൂയോർക്കിൽ പ്രസിഡൻ്റ് സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും സമാധാന പ്രക്രിയയ്ക്കുള്ള പിന്തുണ ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. രണ്ടാം സമാധാന ഉച്ചകോടിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചിട്ടുണ്ടെന്ന് പ്രസിഡൻ്റ് സെലൻസ്‌കി പറഞ്ഞു.  

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios