ബ്രി​ട്ട​നിലെ 'ലോക്ക്ഡൗണ്‍ ഹീറോ' ക്യാ​പ്റ്റ​ൻ ടോം ​മൂ​ർ അന്തരിച്ചു

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​നാ​യി 1,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ മൂ​ർ ന​ട​ത്തി​യ ച​ല​ഞ്ച് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 

UK Lockdown Hero "Captain Tom" Dies Of COVID-19

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ ലോക്ക്ഡൗണ്‍ ഹീറോ എന്ന് അറിയിപ്പെടുന്ന ക്യാ​പ്റ്റ​ൻ ടോം ​മൂ​ർ(100) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ബെ​ഡ്‌​ഫ​ഡ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ർ​ന്ന് ‌ഞാ​യ​റാ​ഴ്ച​യാ​ണു അ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന്യൂ​മോ​ണി​യ​യും ബാ​ധി​ച്ചി​രു​ന്നു.

രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന നാ​ഷ​ന​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ​സി​നാ​യി 1,000 പൗ​ണ്ട് സ​മാ​ഹ​രി​ക്കാ​ൻ മൂ​ർ ന​ട​ത്തി​യ ച​ല​ഞ്ച് ലോ​ക​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. നൂ​റാം വ​യ​സി​ലേ​ക്കെ​ത്തു​ന്ന​തി​നു മു​മ്പാ​യി 100 ത​വ​ണ ത​ന്‍റെ ഗാ​ർ​ഡ​ൻ ന​ട​ന്നു തീ​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ശാ​രീ​രി​ക​മാ​യി ന​ട​ക്കു​വാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന അ​ദ്ദേ​ഹം എ​ടു​ത്ത വെ​ല്ലു​വി​ളി. വെ​ല്ലു​വി​ളി പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ ല​ഭി​ച്ച​ത് 3.2 കോ​ടി പൗ​ണ്ട്. തു​ട​ർ​ന്നു സ​ർ പ​ദ​വി ന​ൽ​കി എ​ലി​സ​ബ​ത്ത് രാ​ജ്ഞി ആ​ദ​രി​ച്ചു.

ര​ണ്ടാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ ഇ​ന്ത്യ​യി​ലും ബ​ർ​മ്മ​യി​ലും സേ​വ​നം ചെ​യ്തി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് ക്യാ​പ്റ്റ​ൻ ടോം. ​അ​ദ്ദേ​ഹ​ത്തി​ന് ച​ല​ഞ്ചി​ലൂ​ടെ 800,000 ൽ ​അ​ധി​കം പേ​രി​ൽ നി​ന്നും അ​ദ്ദേ​ഹ​ത്തി​ന് സംഭാവനകള്‍ നല്‍കി. റി​യോ ഫെ​ർ​ഡി​നാ​ന്‍റ്, ഡെ​ബോ​റ മീ​ഡ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത വ്യ​ക്തി​ക​ളി​ൽ നി​ന്നു​ള്ള പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നും ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള കു​തി​പ്പി​നും പ്രോ​ത്സാ​ഹ​ന​മേ​കി.

Latest Videos
Follow Us:
Download App:
  • android
  • ios