പാർക്ക് ചെയ്തിരുന്ന മൊബൈൽ വീട് പൊട്ടിത്തെറിച്ചു, വൃദ്ധ ദമ്പതികൾക്കും വളർത്തുനായയ്ക്കും ദാരുണാന്ത്യം

പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പത്രക്കുറിപ്പ് വിശദമാക്കുന്നത്. അഗ്നിശമനാ സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. 

two  people in their early 60s and their dog  killed after their mobile home exploded in the middle of the night

മിനെപോളിസ്: പാതിരാത്രിയിൽ മൊബൈൽ വീട് പൊട്ടിത്തെറിച്ച് വൃദ്ധ ദമ്പതികളും വളർത്തുനായയും കൊല്ലപ്പെട്ടു.  പുലർച്ചെ 3.54ഓടെയാണ് മൊബൈൽ വീട് പൊട്ടിത്തെറിച്ചത്. അമേരിക്കയിലെ മിനെപോളിസിൽ നിന്ന് 80 മൈൽ അകലെയുള്ള മിലെ ലാകാസ് കൌണ്ടിയിലാണ് സംഭവമുണ്ടായത്. 

അഗ്നിശമന സേനയുടെ സഹായം തേടിയുള്ള ഫോൺ വിളികൾക്ക് പിന്നാലെ ഇവിടെയെത്തിയ അധികൃതർ കാണുന്നത് പൊട്ടിത്തെറിച്ച് അഗ്നി വിഴുങ്ങുന്ന മൊബൈൽ വീടാണ്. പൊട്ടിത്തെറിയുടെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പത്രക്കുറിപ്പ് വിശദമാക്കുന്നത്. അഗ്നിശമനാ സേനയുടെ നിരവധി യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. 

61കാരിയായ കാതറിൻ ആൻ ക്രെഗറും പങ്കാളിയായ 60കാരൻ റോയ്ഡ് എഡ്വേർഡ് ക്രെഗറും ഇവരുടെ നായയുമാണ് മൊബൈൽ വീട് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടത്. വൃദ്ധ ദമ്പതികളെ രണ്ട് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ  കൊല്ലപ്പെട്ടു. സംഭവത്തിൽ പൊലീസ് കേസെടുത്തു. അഗ്നിബാധയേക്കുറിച്ച് വിവരം ലഭിക്കുന്ന അയൽവാസികളോട്  ബന്ധപ്പെടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് പൊലീസ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios