യാത്രക്കാരുമായി പറന്നുയർന്ന ചെറുവിമാനം തകർന്നുവീണു, പൈലറ്റും യാത്രക്കാരനും കൊല്ലപ്പെട്ടു
വിമാനത്തിന്റെ പൈലറ്റ് ജോസഫ് വിൻസെന്റ് സുമ്മയും (48) യാത്രക്കാരിൽ ഒരാളായ ജോലീൻ കവറെറ്റ വെതർലിയുമാണ് (49) മരിച്ചതെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.
ടെക്സസ്: അമേരിക്കയിലെ പടിഞ്ഞാറൻ ടെക്‌സസിൽ ചെറുവിമാനം തകർന്നുവീണ് പൈലറ്റുൾപ്പടെ രണ്ട് പേർ കൊല്ലപ്പെട്ടു. ഒഡെസയിൽ ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് വിമാനം തകർന്നുവീണത്. ഡേസ-ഷ്ലെമെയർ ഫീൽഡ് എയർപോർട്ടിൽ നിന്ന് പറന്നുയർന്ന വിമാനം ഉടൻ തന്നെ തകർന്നുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വിമാനത്തിന്റെ പൈലറ്റ് ജോസഫ് വിൻസെന്റ് സുമ്മയും (48) യാത്രക്കാരിൽ ഒരാളായ ജോലീൻ കവറെറ്റ വെതർലിയുമാണ് (49) മരിച്ചതെന്ന് ടെക്‌സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. വിമാനം പറന്നുയർന്ന ഉടനെ തകരാർ കണ്ടെത്തുകയായിരുന്നു. പിന്നീട് വിമാനം അടിയന്തിരമായി ഹൈവേയിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടത്തിൽ വീടുകൾ, സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവ തകർന്നു.