'വലിയ ശബ്ദം, കുലുക്കം'; എയർപോർട്ടിലെ ടാക്സിവേയിൽ രണ്ട് വിമാനങ്ങൾ കൂട്ടിയിടിച്ചു, ഭയപ്പെടുത്തിയെന്ന് കുറിപ്പ്
കൂട്ടിയിടിയില്‍ രണ്ട് വിമാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിന്‍റെ വിവരങ്ങള്‍ യാത്രക്കാര്‍ എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.
അറ്റലാന്‍റ: വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
Read Also - മലയാളി പൊളിയല്ലേ; മൂന്നാം തവണ ടിക്കറ്റെടുത്തു, കയ്യിലെത്തുക കോടികൾ, രണ്ട് മലയാളി സംഘങ്ങൾക്ക് ദുബൈയിൽ സമ്മാനം
ഇതിലെ വലിയ വിമാനം ചെറിയ ജെറ്റ് വിമാനത്തിന്‍റെ വാലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യാത്രക്കാര്‍ക്ക് മറ്റ് വിമാനങ്ങളില്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയതായി ഡെല്‍റ്റ അധികൃതര്‍ അറിയിച്ചു. ടോക്കിയോയിലേക്ക് പോകുന്ന ഡെൽറ്റ എയർബസ് എ350 ജെറ്റ് വിമാനത്തിന്‍റെ ചിറകില്‍ സമീപത്തെ ടാക്സിവേയിലൂടെ പോയ ബോംബാര്‍ഡിയര്‍ സിആര്‍ജെ-900 വിമാനത്തിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു. ലൂസിയാനയിലേക്ക് ടേക്ക് ഓഫ് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു ചെറിയ വിമാനം.
ഈ സംഭവം വളരെ ഭയപ്പെടുത്തുന്നതായിരുന്നു. വലിയ കുലുക്കം അനുഭവപ്പെട്ടതായും ലോഹങ്ങളില്‍ ഉരസുന്നത് പോലെ തോന്നിയതായും പിന്നീട് വലിയ ശബ്ദം കേട്ടെന്നും ഒരു യാത്രക്കാരന്‍ സംഭവം വിവരിച്ച് കൊണ്ട് എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
രണ്ട് വിമാനങ്ങളുടെയും ചിറകിലും പിന്‍ഭാഗത്തും കേടുപാടുകള്‍ സംഭവിച്ചു. പിന്‍ഭാഗത്ത് ഇടിച്ച വിമാനത്തിന്‍റെ വെര്‍ട്ടിക്കല്‍ സ്റ്റെബിലൈസര്‍ വിമാനത്തില്‍ നിന്ന് വേര്‍പെട്ടു. നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും മറ്റ് അതോറിറ്റികളുമായി സഹകരിച്ച് സംഭവം അന്വേഷിക്കുമെന്ന് ഡെല്‍റ്റ അറിയിച്ചു. സംഭവം അന്വേഷിക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷനും അറിയിച്ചു.