സ്കൂൾ കാലം കഠിനം, അധ്യാപകർ മർദ്ദിച്ചു; വലുതായപ്പോൾ സ്കൂൾ വാങ്ങി പൊളിച്ച് നടന്റെ പ്രതികാരം
എലിമെൻ്ററി സ്കൂൾ അധ്യാപകർ എപ്പോഴും എന്നെ മർദിക്കുമായിരുന്നു. അന്നേ കരുതിയതാണ് പ്രതികാരം ചെയ്യണമെന്ന്. അതിനാൽ ഞാൻ സ്കൂൾ പൂർണമായും ഏറ്റെടുത്ത് തകർത്തു - നടൻ കുറിച്ചു.
സ്കൂളിൽ പഠിച്ച കാലം അധ്യാപകർ ശിക്ഷിക്കുകയും ദുരനുഭവമുണ്ടാകുകയും ചെയ്തതിന്റെ പേരിൽ, സ്കൂൾ വാങ്ങി പൊളിച്ച് നീക്കി തുർക്കിഷ് നടന്റെ പ്രതികാരം. തുർക്കിഷ് നടൻ കാഗ്ലർ എർതുഗ്രൂളാണ് അവകാശവാദവുമായി രംഗത്തെത്തിയത്. പൊളിച്ച് നീക്കിയ സ്കൂൾ കെട്ടിടത്തിന്റെ പശ്ചാത്തലത്തിലുള്ള ഫോട്ടോ സോഷ്യൽമീഡിയയിൽ പങ്കുവെച്ചാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചു. സ്കൂളിലെ കടുത്ത അച്ചടക്കത്തോടുള്ള പ്രതികാരവും അധ്യാപകരിൽ നിന്ന് തനിക്ക് അനുഭവിക്കേണ്ടി വന്ന ബാല്യകാല ദുരനുഭവങ്ങളുമാണ് ഇത്തരമൊരു കാര്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും നടൻ പറഞ്ഞു. എർതുഗ്രൂൾ സ്‌കൂൾ വാങ്ങിയതിൻ്റെയോ പൊളിക്കുന്നതിനോ സ്ഥിരീകരണമില്ല.
എലിമെൻ്ററി സ്കൂൾ അധ്യാപകർ എപ്പോഴും എന്നെ മർദിക്കുമായിരുന്നു. അന്നേ കരുതിയതാണ് പ്രതികാരം ചെയ്യണമെന്ന്. അതിനാൽ ഞാൻ സ്കൂൾ പൂർണമായും ഏറ്റെടുത്ത് തകർത്തു - നടൻ കുറിച്ചു. തുർക്കിയിലെ പ്രമുഖ നടനാണ് കാഗ്ലർ എർതുഗ്രൂൾ. അഫിലി ആസ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് 2020 ലെ ഒരു റൊമാൻ്റിക് കോമഡിയിലെ മികച്ച നടനുള്ള ഗോൾഡൻ ബട്ടർഫ്ലൈ അവാർഡും 2021 ലെ ഒരു ടിവി സീരീസിലെ മികച്ച നടനുള്ള ടെസ്കിലാറ്റിലെ അഭിനയത്തിന് ഗോൾഡൻ ബട്ടർഫ്ലൈ അവാർഡും നേടിയിരുന്നു.