തിരക്കേറിയ ഹൈവേയിൽ നിന്ന് തെന്നിമാറി ട്രെക്ക്, പിന്നിലെ പ്ലാറ്റ്ഫോമിലേക്ക് ഇടിച്ച് കയറി കാറുകൾ, 1 മരണം
ട്രെക്കിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് ഇവ വീണത്. തൊട്ട് പിന്നിലുണ്ടായിരുന്ന കാർ ഇതോടെ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു
അറ്റ്ലാന്റ: തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ട്രെക്കിൽ നിന്ന് റോഡിലേക്ക് വീണ് ഇരുമ്പ് കമ്പികളും പൈപ്പുകളും. പിന്നിലെ കാറിലുണ്ടായിരുന്നയാൾക്ക് ദാരുണാന്ത്യം. അമേരിക്കയിലെ തിരക്കേറിയ അന്തർ സംസ്ഥാന പാതയായ ഹൈവേ 285ലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. കൊളറാഡോയ്ക്ക് സമീപത്തുള്ള കോണിഫറിന് സമീപത്ത് വച്ചാണ് ട്രെക്കിൽ കെട്ടിവച്ചിരുന്ന ഇരുമ്പ് കമ്പികളും പൈപ്പുകളും റോഡിലേക്ക് വീഴുകയായിരുന്നു.
ട്രെക്കിന് പിന്നിലുണ്ടായിരുന്ന നിരവധി വാഹനങ്ങളുടെ മുകളിലേക്കാണ് ഇവ വീണത്. തൊട്ട് പിന്നിലുണ്ടായിരുന്ന കാർ ഇതോടെ ട്രെക്കിലേക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡിൽ നിന്ന് ട്രെക്ക് തെന്നിമാറിയതോടെയാണ് അപകടമുണ്ടായത്. പിന്നിലെ വാഹനങ്ങളിൽ മിക്കതിനും ട്രെക്കിൽ നിന്ന് വീണ പൈപ്പിൽ ഇടിച്ചാണ് അപകടമുണ്ടായിട്ടുള്ളത്.
റോഡിൽ നിന്ന് പുറത്തേക്ക് പോയ ട്രെക്കിന്റ പിന്നിൽ പൈപ്പുകൾ കെട്ടിവച്ചിരുന്ന പ്ലാറ്റ്ഫോമുകളിലേക്കാണ് പിന്നാലെ വന്ന വാഹനങ്ങൾ ഇടിച്ചത്. ഇതിന് പിന്നാലെ ആ പാതയിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. അറ്റ്ലാൻറയിലെ പ്രധാന ഹൈവേകളിലൊന്നാണ് ഹൈവേ 285. 102 കിലോമീറ്ററോളമാണ് ഈ ഹൈവേയുടെ നീളം. അറ്റ്ലാന്റയേയും ജോർജ്ജിയയേയും ചുറ്റിയാണ് ഈ പാത കടന്നുപോവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം