'പൊങ്ങി വന്നാലും സ്വയം രക്ഷപ്പെടാനാകില്ല'; ടൈറ്റാനിക്ക് തേടിയിറങ്ങിയ മുങ്ങിക്കപ്പൽ നേരിടുന്ന ഭീകര പ്രശ്നങ്ങൾ!
വെള്ളത്തിനടിയിൽ കാണാതായ ഓഷ്യൻ ഗേറ്റിന്റെ ടൈറ്റൻ അന്തർ വാഹിനി ഇപ്പോൾ നേരിടുന്നത് നിരവധി പ്രശ്നങ്ങളാണ്. അവ എന്തൊക്കെയെന്ന് പരിശോധിച്ചാൽ.
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ഓഷ്യൻ ഗേറ്റിന്റെ അന്തർവാഹിനി ടൈറ്റനായുള്ള തെരച്ചിലിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ലോകം. ലോകം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ടൈറ്റാനിക്കിന്റെ അവശിഷ്ടം തേടിയുള്ള യാത്ര മറ്റൊരു ദുരന്തമായി കലാശിക്കരുതെന്ന് ഏവരും പ്രാർത്ഥനയോടെ പറയുന്നു. ഇനി 8 മണിക്കൂറിന് കൂടിയുള്ള ഓക്സിജൻ മാത്രമേ അന്തർവാഹിനിയിലുള്ളൂ എന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് രാവിലെ പുറത്ത് വന്നിരുന്നു. കടലിനടിയിൽ നിന്ന് കൂടുതൽ ശബ്‍ദതരംഗങ്ങൾ കിട്ടിയതായി യുഎസ് കോസ്റ്റ്ഗാർഡ് അറിയിച്ചതോടെ തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുകയാണ്. വെള്ളത്തിനടിയിൽ കാണാതായ ഓഷ്യൻ ഗേറ്റിന്റെ ടൈറ്റൻ അന്തർ വാഹിനി ഇപ്പോൾ നേരിടുന്നത് നിരവധി പ്രശ്നങ്ങളാണ്. അവ എന്തൊക്കെയെന്ന് പരിശോധിച്ചാൽ...
വില കുറഞ്ഞ സ്പെയർ പാട്ടുകൾ
ഒരുപാട് ഓഫ് ദി ഷെൽഫ് പാർട്സ് ഉണ്ട് ഓഷ്യൻ ഗേറ്റിന്റെ ടൈറ്റൻ അന്തർ വാഹിനിക്ക്. ഉദാഹരണത്തിന് ഇതിനെ നിയന്ത്രിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് ഒരു വീഡിയോ ഗെയിംന്റെ കൺട്രോളർ ജോയ്‌സ്‌റ്റിക്ക് ആണ്. ഇതിന്റെ ഉള്ളിൽ രണ്ടു കമ്പ്യൂട്ടറുകളും, പുറത്തേക്ക് നോക്കാനുള്ള, 21 ഇഞ്ച് വ്യാസമുള്ള ഒരു റൌണ്ട് പോർട്ട് ഹോളും ആണ് ഉള്ളത്. ഇതിന്റെ കാർബൺ ഫൈബർ ഹൾ - ട്യൂബ് - നാസയും വാഷിംഗ്ടൺ സർവകലാശാലയും ചേർന്ന് വികസിപ്പിച്ചെടുത്തതാണ്. ഇതൊക്കെ പ്രവർത്തിച്ചിട്ടുണ്ടാവുമോ എന്നതാണ് പ്രധാന ആശങ്ക.
പൊങ്ങി വരിക മാത്രമാണ് ഒരേ ഒരു വഴി!
അകത്തെ ആകെ ഉള്ള സേഫ്റ്റി ഗിയർ ഒരു ഫയർ എക്സ്റ്റിംഗ്വിഷറും ഫയർ മാസ്കുകളും മാത്രമാണ്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ അവർക്ക് വേറെ ഒന്നും ചെയ്യാനില്ല. കടലിന്റെ ഉപരിതലത്തിലേക്ക് പൊങ്ങി വരിക എന്ന ഒരു വഴി മാത്രമേ രക്ഷപ്പെടാൻ ഉള്ളൂ. അതിന് റിഡന്റന്റായുള്ള ഏഴു മാർഗങ്ങൾ ഈ സബ് മറൈന്റെ ഡിസൈന്റെ ഭാഗമായി ഉണ്ട്. ഒന്ന് ഫെയിൽ ആയാൽ അടുത്തത് അങ്ങനെ. സാൻഡ് ബാഗ്‌സ് ഡ്രോപ്പ് ചെയ്യാം, ലീഡ് പൈപ്പ്സ് ഡ്രോപ്പ് ചെയ്യാം, ഒരു ബലൂൺ ഉണ്ട് അത് വീർപ്പിക്കാം, ത്രസ്‌റ്റെർസ് ഉപയോഗിക്കാം. വെയ്റ്റ് കുറച്ച് പൊങ്ങി വരാൻ വേണ്ടി, ഈ പേടകത്തിന്റെ ലെഗ്ഗുകൾ ജെറ്റിസൺ ചെയ്യാം. ഇതിനകത്തുള്ള ആളുകൾ ബോധം കെട്ട് കിടക്കുകയാണ് എങ്കിൽ പോലും ഓട്ടോമാറ്റിക് ആയി പേടകം, ഇത്ര മണിക്കൂർ കഴിഞ്ഞാൽ പൊങ്ങി വരാൻ കണക്കാക്കി ആണ് ഇതിന്റെ ഡിസൈൻ. വെള്ളത്തിൽ ഇത്ര നേരം കിടന്നു കഴിഞ്ഞാൽ ഇതിലെ സാൻഡ് ബാഗുകളെ ഹോൾഡ് ചെയ്തിരിക്കുന്ന ഹുക്കുകൾ ഉരുകി പോവും. ഡിസൈൻ പ്രകാരം ഇത്രയും നേരം കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി ഇത് മുകളിൽ വരേണ്ടതാണ്.
മുകളിൽ എത്തിയാലും കണ്ടുപിടിക്കാൻ പ്രയാസം
മറ്റൊരു പ്രശ്നം ഉള്ളത് ഈ സബ്മറൈൻ മൊത്തം വെള്ള നിറമാണ്. ഇതിന് മുകളിൽ വന്ന് കടലിന്റെ ഉപരിതലത്തിൽ അന്തർവാഹിനി പതിഞ്ഞു കിടക്കുന്നുണ്ട് എങ്കിലും, ആകാശത്തുകൂടി റോന്തു ചുറ്റുന്ന വിമാനങ്ങളുടെ കണ്ണിൽ ഇത് പെടണം എന്നില്ല. എന്ന് മാത്രമല്ല, ഇത് മുകളിൽ എത്തി, ക്രൂവിനു ബോധം ഉണ്ട് എങ്കിൽ പോലും അവർക്ക് പുറത്ത് കടക്കാൻ ആവില്ല. 18 ബോൾട്ട് മുറുക്കി ആണ് ഈ സബ് മറൈൻ വാട്ടർ ടൈറ്റ് ആക്കുന്നത്. അത് പുറത്തു നിന്ന് മറ്റൊരു ക്രൂവിന്റെ സഹായത്തോടെ മാത്രമേ തുറക്കാൻ സാധിക്കുകയുള്ളൂ.
കാർബൺ ഡൈ ഓക്സൈഡ് / ഹൈപ്പോ തെർമിയ
ഇനി ആകെ എട്ടോ പത്തോ മണിക്കൂർ നേരത്തേക്കുള്ള ഓക്സിജൻ സപ്ലൈ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ് പറയുന്നത്.. പേടകത്തിനകത്ത് ഓക്സിജൻ ഉണ്ടായാൽ മാത്രം പോരാ, ക്രൂ നിശ്വസിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുകയും വേണം. അതിനുള്ള കാർബൺ സ്ക്രബ്ബർസ് പ്രവർത്തിക്കുന്നുണ്ടോ എന്നൊരു ചോദ്യവും ഉണ്ട്. പിന്നെ ഇതിന്റെ ഉള്ളിൽ വേണ്ടത്ര ഭക്ഷണമോ വെള്ളമോ ഇല്ല. താഴെ പതിനായിരം അടി പോയാൽ പുറത്ത് താപനില മൈനസ് ഒന്ന് ഡിഗ്രി ആണ്. രണ്ടോ മൂന്നോ ഡിഗ്രി താപനിലയവും അന്തർവാഹിനിയുടെ ഉള്ളിൽ ഉണ്ടാവുക. അതിൽ കുറെ നേരം കഴിച്ചു കൂട്ടിയാൽ ഹൈപ്പോ തെർമിയ മറ്റൊരു വിഷയം ആവാൻ സാധ്യതയുമുണ്ട്.