ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം, തീവ്രത 7.1; ഇന്ത്യയിൽ ചില സംസ്ഥാനങ്ങളിൽ പ്രകമ്പനം

ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്

Tibet and Nepal Earthquake Of Magnitude 7.1 Tremors Felt In Parts Of India

കാഠ്മണ്ഡു: ടിബറ്റിലും നേപ്പാളിലും ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയിലെ ചില ഭാഗങ്ങളിൽ പ്രകമ്പനമുണ്ടായി. 

ഇന്ത്യൻ സമയം 6.35നാണ് ഭൂകമ്പമുണ്ടായത്. വടക്കൻ നേപ്പാളായിരുന്നു പ്രഭവ കേന്ദ്രം. ടിബറ്റിൽ നേപ്പാൾ അതിർത്തിക്കടുത്തായാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയത്. ബിഹാറിലും അസമിലും പ്രകമ്പനമുണ്ടായി. ചൈനയുടെയും ബംഗ്ലാദേശിന്‍റെയും ചില ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ ഭയന്ന് വീടുകൾക്കും അപ്പാർട്ടുമെന്‍റുകൾക്കും പുറത്തിറങ്ങി. അതേസമയം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോ എന്ന് ഇപ്പോൾ വ്യക്തമല്ല.

നേപ്പാൾ ഇതിനു മുൻപും ശക്തമായ ഭൂചലനമുണ്ടായിട്ടുള്ള രാജ്യമാണ്. 2005ലുണ്ടായ ഭൂചലനത്തിൽ പതിനായിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. 

മലേഷ്യയിലും എച്ച്എംപിവി കേസുകളിൽ വർദ്ധന; മുൻകരുതൽ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകി

Latest Videos
Follow Us:
Download App:
  • android
  • ios