രണ്ട് റോളും കോഫിയും കഴിച്ചു, പിന്നാലെ വന്നു വമ്പൻ ബില്ല്; ഞെട്ടി യുവാവ്, ചർച്ചയായി ബില്ല്
ഡാർവിനിലെ ഒരു ബീച്ച്‌സൈഡിലുള്ള കഫേയിൽ നിന്ന് ഞായറാഴ്ചയാണ് ലീ ഭക്ഷണം കഴിച്ചത്. അവോക്കാഡോ ചേർത്തുള്ള രണ്ട് പോർക്ക് മുട്ട റോളുകളും കൂടാതെ, ഐസ്ക്രീമിനൊപ്പം രണ്ട് ഐസ്ഡ് കോഫികളുമാണ് ലീ ഓർഡർ ചെയ്തത്. ബിൽ നൽകിയപ്പോൾ, ഏഴ് ഓസ്‌ട്രേലിയൻ ഡോളറാണ് കൂടുതലായി കണ്ടത്.
കാൻബറ: രണ്ട് റോളും കോഫിയും കഴിച്ചതിന് പിന്നാലെ വന്ന വമ്പൻ ബില്ല് കണ്ട് ഞെട്ടി യുവാവ്. ഓസ്ട്രേലിയയിലെ ഡാർവിനിലാണ് സംഭവം. രണ്ടു റോളും കോഫിയും കഴിച്ചതിന് 77 ഓസ്ട്രേലിയൻ ഡോളറാണ് ലീക്ക് നൽകേണ്ടി വന്നത്. ഇത് ഏകദേശം നാലായിരം രൂപ വരും. ബില്ല് കണ്ട് ഞെട്ടിയ യുവാവ് ബില്ല് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചു. പിന്നാലെ ചർച്ചയും കൊഴുക്കുകയായിരുന്നു.
ഡാർവിനിലെ ഒരു ബീച്ച്‌സൈഡിലുള്ള കഫേയിൽ നിന്ന് ഞായറാഴ്ചയാണ് ലീ ഭക്ഷണം കഴിച്ചത്. അവോക്കാഡോ ചേർത്തുള്ള രണ്ട് പോർക്ക് മുട്ട റോളുകളും കൂടാതെ, ഐസ്ക്രീമിനൊപ്പം രണ്ട് ഐസ് കോഫികളുമാണ് ലീ ഓർഡർ ചെയ്തത്. ബിൽ നൽകിയപ്പോൾ, ഏഴ് ഓസ്‌ട്രേലിയൻ ഡോളറാണ് കൂടുതലായി കണ്ടത്. ഇതോടെ 77 ഓസ്‌ട്രേലിയൻ ഡോളർ ലീക്ക് നൽകേണ്ടി വന്നു. അതായത് നാലായിരത്തോളം രൂപ. റോളിന് ഓരോന്നിനായി 19 ഡോളറും, അവോക്കാഡോയുടെ വില 3 ഡോളറും, കോഫിക്ക് 10ഉം ഐസ്ക്രീമിന് 6 ഡോളറുമായിരുന്നു വിലയെന്ന് ലീ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സാമൂഹ്യ മാധ്യമത്തിൽ ലീ പങ്കുവെച്ച കുറിപ്പ് കണ്ട് നിരവധി പേരാണ് ഞെട്ടലുളവാക്കിയത്.
ഞായറാഴ്ചത്തെ അധിക നിരക്ക് കണക്കാക്കിയാലും ഇത് വില കൂടുതലാണെന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നുണ്ട്. ചെറുതായി എക്സ്ട്രാ വില വരുമെന്ന് തനിക്കറിയാമായിരുന്നു. പക്ഷേ ബില്ല് വന്നപ്പോൾ തനിക്ക് ഇരട്ടി വില എടുക്കേണ്ടി വന്നു. ശ്രദ്ധിക്കാതിരുന്നത് തൻ്റെ സ്വന്തം തെറ്റാണ്. വില നോക്കാതെയും മെനു കാണാതെയും താനിരുന്നതെന്നും ലീ പറയുന്നു. ഇത്രയും ഉയർന്ന ചിലവ് കൊണ്ട്, കഫേകൾക്കും മറ്റ് ബിസിനസുകൾക്കും ഉപഭോക്താക്കളെ ആകർഷിക്കാൻ ബുദ്ധിമുട്ടായേക്കാമെന്നും ലീ ആശങ്ക പങ്കുവെക്കുന്നുണ്ട്.
ഇപി ജയരാജനെ ഒരിക്കൽപോലും കണ്ടിട്ടില്ല, വിഡി സതീശന്റെ ആരോപണം തള്ളുന്നു: രാജീവ് ചന്ദ്രശേഖർ
https://www.youtube.com/watch?v=Ko18SgceYX8