മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി, കുറ്റം സമ്മതിച്ച് പിതാവ്; 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി
2021 സെപ്റ്റംബർ 20-നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ബ്രിസ്റ്റോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒക്‌ടോബർ 19 ന് മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് പിതാവ് കുഞ്ഞിനരികിൽ തനിച്ചായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
ലണ്ടൻ: മൂന്നുമാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന കുറ്റത്തിന് പിതാവിന് 14 വർഷം തടവുശിക്ഷ വിധിച്ച് കോടതി. 29കാരനായ പിതാവ് സാമുവൽ വാർനോക്കിനാണ് കോടതി ശിക്ഷ വിധിച്ചത്. അമേരിക്കയിലാണ് സംഭവം. മൂർച്ചയേറിയ വസ്തു കൊണ്ടുള്ള മുറിവുകളാണ് കുഞ്ഞിന്റെ കാരണമെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി. സാമുവൽ വാർനോക്ക് കോടതിയിൽ കുറ്റം സമ്മതിക്കുകയായിരുന്നു. അതേസമയം, മിയയുടെ അമ്മ ജാസ്മിൻ വാർനോക്കിന് കോടതി കമ്മ്യൂണിറ്റ് ഓർഡറിനും പുനരധിവാസത്തിനും വിധിച്ചിട്ടുണ്ട്.
2021 സെപ്റ്റംബർ 20-നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കുഞ്ഞിനെ ബ്രിസ്റ്റോൾ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒക്‌ടോബർ 19 ന് മരണം സംഭവിക്കുകയായിരുന്നു. കുഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന സമയത്ത് പിതാവ് കുഞ്ഞിനരികിൽ തനിച്ചായിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. മെഡിക്കൽ പരിശോധനയിൽ കുഞ്ഞിന്റെ തലയ്ക്ക് മാരകമായ മുറിവുകൾ കണ്ടെത്തിയിരുന്നു. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചതാണ് മുറിവുകളുണ്ടായതെന്നാണ് കണ്ടെത്തിയത്. ഈ കേസ് വളരെ സങ്കീർണ്ണമായ ഒരു അന്വേഷണമായിരുന്നു, ഇതിന് ആഴത്തിലുള്ള മെഡിക്കൽ പരിശോധനകൾ ആവശ്യമാണെന്ന് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു.
മിയ ഞങ്ങളുടെ രാജകുമാരിയായിരുന്നു. ഞങ്ങളുടെ ചെറുമകളെ നഷ്ടപ്പെട്ടതിൽ ഞങ്ങൾ തകർന്നു. അവളെ നഷ്‌ടപ്പെട്ട വിഷമത്തിൽ നിന്നും ഞങ്ങളൊരിക്കലും കരകയറില്ലെന്നും കുഞ്ഞിന്റെ മുത്തച്ഛനും മുത്തശ്ശിയും പ്രതികരിച്ചു.
കൂടത്തായി കൊലപാതക കേസ്: കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി തള്ളി സുപ്രീം കോടതി
https://www.youtube.com/watch?v=Ko18SgceYX8