കൊളംബോ സ്‌ഫോടനത്തിലെ പ്രതിയെന്ന് ആളുമാറി പരസ്യപ്പെടുത്തി; പ്രശ്നമായപ്പോൾ മാപ്പുപറഞ്ഞ് തടി തപ്പി ശ്രീലങ്കൻ പൊലീസ്

 ചിത്രങ്ങൾ പൊലീസിന്റെ നോട്ടീസിൽ കണ്ടമ്പരന്ന അമാറയുടെ ശ്രീലങ്കൻ സുഹൃത്തുക്കൾ പലരും അവരെ വിവരമറിയിച്ചതോടെ അവർ പ്രതിഷേധവുമായി ട്വിറ്ററിലൂടെ രംഗത്തെത്തി. അപ്പോഴാണ് ശ്രീലങ്കൻ പൊലീസിന് തങ്ങൾക്കു പിണഞ്ഞ അമളി ബോധ്യപ്പെടുന്നതും...

Srilankan Police wrongly accused Amara of being part of ISIS, later issued an apology

  ശ്രീലങ്കയിൽ പലയിടത്തായി സ്‌ഫോടനങ്ങൾ നടന്നതിന് പിന്നാലെ തങ്ങൾ തേടുന്ന പ്രതികളുടെ ചിത്രങ്ങൾ സഹിതം ഒരു നോട്ടീസ് സകല മാധ്യമങ്ങളിലും പരസ്യപ്പെടുത്തുകയുണ്ടായി ലോക്കൽ  പൊലീസ്. ഒരൊറ്റ പ്രശ്നം മാത്രം, അതിൽ അവർ A . ഫാത്തിമ ഖാദിയ എന്ന പേരിൽ ഒരു പിടികിട്ടാപ്പുള്ളിയായി ഭീകരവാദിയുടെ ചിത്രം കൊടുത്തിരുന്നു. എന്നാൽ അത് അവരുടെ ചിത്രമായിരുന്നില്ല. ചിത്രത്തിലുള്ള സ്ത്രീയുടെ പേര് അമാറ മജീദ് എന്നായിരുന്നു. അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയായിരുന്നു അവർ. 

Srilankan Police wrongly accused Amara of being part of ISIS, later issued an apology
അവരുടെ ചിത്രങ്ങൾ പൊലീസിന്റെ നോട്ടീസിൽ കണ്ടമ്പരന്ന അമാറയുടെ ശ്രീലങ്കൻ സുഹൃത്തുക്കൾ പലരും അവരെ വിവരമറിയിച്ചതോടെ അവർ പ്രതിഷേധവുമായി ട്വിറ്ററിലൂടെ രംഗത്തെത്തി. അപ്പോഴാണ് ശ്രീലങ്കൻ പൊലീസിന് തങ്ങൾക്കു പിണഞ്ഞ അമളി ബോധ്യപ്പെടുന്നതും അവർ ആ ഫോട്ടോയും അറിയിപ്പും പിൻവലിച്ച് തിരുത്ത് പോസ്റ്റ് ചെയ്യുന്നതും. 
ശ്രീലങ്കൻ പൊലീസ് ഈ അബദ്ധത്തിൽ പരസ്യമായി മാപ്പു പറയുകയും മാറ്റിയ ചിത്രവുമായി  പുതിയ നോട്ടീസ് പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്

Srilankan Police wrongly accused Amara of being part of ISIS, later issued an apology

. നാലു പുരുഷന്മാരും മൂന്ന് സ്ത്രീകളുമടക്കം ഏഴുപേരെയാണ് പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്നത്. അവർക്കായി ശ്രീലങ്കയിൽ കർശനമായ പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ്.

Srilankan Police wrongly accused Amara of being part of ISIS, later issued an apology

സ്ഫോടനാനന്തരം ശ്രീലങ്കൻ പശ്ചാത്തലമുള്ള മുസ്ലീങ്ങൾ അന്താരാഷ്ട്ര തലത്തിൽ അല്ലെങ്കിൽ തന്നെ അനാവശ്യമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഒരു പരിധിവരെ ഉപദ്രവങ്ങൾക്കും ഇരയാവുന്ന ഈ നേരത്ത്, ഇങ്ങനെയൊരു ആക്ഷേപം തനിക്ക് ഒരു ഇരുട്ടടിയായി എന്ന് അമാറ പറഞ്ഞു. ഇനിയെങ്കിലും സൂക്ഷിച്ചും രണ്ടുവട്ടം ഉറപ്പിച്ചും മാത്രം ഫോട്ടോകൾ റിലീസ് ചെയ്യണമെന്നും അവർ പൊലീസിനോട് അഭ്യർത്ഥിച്ചു. അമേരിക്കൻ പൗരത്വമുള്ള അമാന അവിടെ രാഷ്ട്രീയത്തിൽ സജീവമാണ്. ട്രംപിന്റെ വിദ്വേഷരാഷ്ട്രീയത്തിനെതിരെ നിരന്തരം പ്രതികരിക്കുന്ന അമാന അതിന്റെ പേരിൽ സർക്കാരിന്റെ വേട്ടയാടലുകളെ നേരിടുന്നതിനിടെയാണ് ശ്രീലങ്കൻ സർക്കാരിന്റെ വക ഇങ്ങനെയൊരു അബദ്ധം. 
 

Latest Videos
Follow Us:
Download App:
  • android
  • ios