വിമാനത്തിൽ കത്തിയ കേബിളുകളുടെ മണം, ബാഗിനുള്ളിൽ പുക; ലാപ്ടോപ് വെള്ളത്തിലേക്ക് ഇട്ടു, യാത്രക്കാരെ ഒഴിപ്പിച്ചു
വിമാനത്തിൽ കയറുമ്പോൾ കത്തിയ കേബിളുകളുടെ മണം ഉണ്ടായിരുന്നുവെന്ന് യാത്രക്കാരിയായ ജാൻ ജൻകായ് പറഞ്ഞു. കുറച്ച് കഴിഞ്ഞതോടെ മണം കൂടി വന്നു
സാൻ ഫ്രാൻസിസ്കോ: അമേരിക്കൻ എയർലൈൻസ് വിമാനത്തിനുള്ളിൽ യാത്രകാരന്‍റെ ബാഗില്‍ സൂക്ഷിച്ച ലാപ്ടോപില്‍ നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പുക ഉയര്‍ന്നതോടെ വിമാനത്തിനുള്ളിൽ നിന്ന് വേഗത്തില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. വെള്ളിയാഴ്ച സാൻ ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മിയാമിയിലേക്ക് പോകുകയായിരുന്ന അമേരിക്കൻ എയർലൈൻസ് വിമാനത്തിലാണ് സംഭവം. ഒഴിപ്പിക്കലിനിടെ മൂന്ന് പേർക്ക് പരിക്കുകളേറ്റു.
ഇവരെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പരിക്ക് നിസാരമാണെന്നും എയര്‍ലൈൻസ് അധികൃതര്‍ അറിയിച്ചു. എമർജൻസി സ്ലൈഡുകളും ജെറ്റ് ബ്രിഡ്ജും ഉപയോഗിച്ചാണ് യാത്രക്കാര്‍ വിമാനത്തിൽ നിന്ന് പുറത്തുകടന്നത്. എമര്‍ജൻസി വിഭാഗം ഉടനെത്തി ലാപ്ടോപ് പുറത്തെടുത്ത് വെള്ളം നിറച്ച കണ്ടെയ്നറില്‍ ഇടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 2045, ആദ്യം സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഉച്ചയ്ക്ക് 12.15 ന് (പ്രാദേശിക സമയം) മിയാമിയിലേക്ക് പുറപ്പെടേണ്ടതായിരുന്നു, എന്നാൽ പിന്നീട് വെള്ളിയാഴ്ച വൈകി ഷെഡ്യൂൾ ചെയ്തു.
വിമാനത്തിൽ കയറുമ്പോൾ കത്തിയ കേബിളുകളുടെ മണം ഉണ്ടായിരുന്നുവെന്ന് യാത്രക്കാരിയായ ജാൻ ജൻകായ് പറഞ്ഞു. കുറച്ച് കഴിഞ്ഞതോടെ മണം കൂടി വന്നു. ഇതോടെ പുറത്തിറങ്ങാനുള്ള ശ്രമമായി. ഒടുവിൽ പിൻവശത്തെ എമർജൻസി എക്സിറ്റ് വഴി പുറത്ത് കടക്കുകയായിരുന്നുവെന്ന് ജൻകായ് വിശദീകരിച്ചു. എമർജെൻസി സ്ലൈഡുകൾ വഴിയുള്ള ഒഴിപ്പിക്കലിനിടെയാണ് മൂന്ന് പേർക്ക് പരിക്കേറ്റത്. യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
യുഎസിൽ ജോലിക്ക് പോകണം, അവധി അപേക്ഷ സർക്കാർ തള്ളി; സ്വയം വിരമിച്ച് വിജിലൻസ് ഡയറക്ടർ വിനോദ് കുമാർ
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം