അമേരിക്കയിൽ ബസ് മറിഞ്ഞ് അറ് വയസുകാരനും സഹോദരിയുമടക്കം 7 പേർക്ക് ദാരുണാന്ത്യം
ആറ് വയസുള്ള ആൺകുട്ടിയും 16 വയസുള്ള സഹോദരിയുമാണ് ഗ്വാട്ടിമാലയിൽ നിന്നും അപകടത്തിൽ മരിച്ചവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വാഷിംഗ്ടൺ: അമേരിക്കയിൽ ബസ് അപകടത്തിൽ ആറ് വയസുകാരൻ ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം. മിസിസിപ്പിയിലെ വാറൻ കൗണ്ടിയിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. 47 പേരാണ് ബസിൽ ഉണ്ടായിരുന്നത്. ആറു പേർ സംഭവസ്ഥലത്തു വച്ചും ഒരാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. പരിക്കേറ്റ മറ്റ് യാത്രക്കാർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മരിച്ചവരിൽ രണ്ട് പേർ ഗ്വാട്ടിമാലയിൽ നിന്നുള്ള രണ്ട് സഹോദരങ്ങളാണ്. ആറ് വയസുള്ള ആൺകുട്ടിയും 16 വയസുള്ള സഹോദരിയുമാണ് ഗ്വാട്ടിമാലയിൽ നിന്നും അപകടത്തിൽ മരിച്ചവരെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസിസിപ്പി ഹൈവേ പട്രോൾ സംഘം അപകടത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read More : നേപ്പാളി വിദ്യാർത്ഥിനിയെ അപ്പാർട്മെന്റിൽ കയറി വെടിവെച്ച് കൊന്നു, പ്രതി ഇന്ത്യൻ വംശജൻ; സംഭവം അമേരിക്കയിൽ