ഫ്ലോറിഡയിൽ വെടിവെപ്പ്; സുരക്ഷാജീവനക്കാരനും അക്രമിയും കൊല്ലപ്പെട്ടു, 7 പേർക്ക് പരിക്ക്

അക്രമികൾ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു. ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ തടയാനെത്തിയ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, അക്രമി കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു.

shooting in Florida; Security guard and assailant killed, 7 injured

ഫ്ളോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവെപ്പിൽ സുരക്ഷാ ജീവനക്കാരനുൾപ്പെടെ 2 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ഫ്ലോറിഡയിലെ ഡോറലിലുള്ള മാർട്ടിനി ബാറിലുണ്ടായ വെടിവെപ്പിലാണ് രണ്ട് പേർ കൊല്ലപ്പെടുകയും ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്. പുലർച്ചെ 3.30 ഓടെയാണ് സംഭവം. 

അക്രമികൾ സെക്യൂരിറ്റി ജീവനക്കാരനുമായി തർക്കമുണ്ടാവുകയും തുടർന്ന് വെടിവെക്കുകയുമായിരുന്നു. ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. അക്രമം തടയാനെത്തിയ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, അക്രമി കൊല്ലപ്പെട്ടതായും പൊലീസ് പറയുന്നു. ആക്രമണത്തിൽ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. വെടിവെപ്പിൽ ഉൾപ്പെട്ട പ്രതി മരിച്ചതായും ഡോറൽ പൊലീസ് മേധാവി എഡ്വിൻ ലോപ്പസ് പറഞ്ഞു.  പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടൽ നടന്നുവെന്നും അക്രമം വ്യാപിക്കാതെ ശ്രമിച്ചെന്നും ഉദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.  

മൂവാറ്റുപുഴ ആൾക്കൂട്ട കൊലപാതകം: കൂടുതൽ പ്രതികളുണ്ടെന്ന് പൊലീസ്, രണ്ടുപേർ നിരീക്ഷണത്തിൽ

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios