'പുരുഷന്മാരിലെ ആത്മഹത്യ ശ്രമങ്ങൾ വർധിക്കാൻ കാരണം സ്ത്രീകൾ', വിവാദ പരാമർശവുമായി ദക്ഷിണ കൊറിയൻ നേതാവ്
സ്ത്രീകൾ ഉന്നത സ്ഥിതിയിലെത്തുന്ന അവസ്ഥയാണ് അടുത്തിടെയായി രാജ്യത്ത് കാണുന്നത്. ഇതാണ് ഭാഗികമായി രാജ്യത്തെ പുരുഷന്മാരുടെ ആത്മഹത്യാ ശ്രമങ്ങൾ വർധിക്കുന്നതിൽ ഒരു പരിധി വരെ ഘടകമാവുന്നതെന്നുമാണ് കിം കി ഡക്ക് കഴിഞ്ഞ ദിവസം വിശദമാക്കിയത്
സിയോൾ: പുരുഷന്മാരിലെ ആത്മഹത്യ വർധിക്കുന്നതിന് സ്ത്രീകളെ പഴിച്ച ദക്ഷിണ കൊറിയൻ രാഷ്ട്രീയ നേതാവിനെതിരെ രൂക്ഷ വിമർശനം. സമൂഹത്തിൽ സ്ത്രീകളുടെ പങ്കും അധികാരവും വർധിക്കുന്നതാണ് പുരുഷന്മാരുടെ ആത്മഹത്യാ വർധനവിന് കാരണമെന്നാണ് സിയോൾ സിറ്റി കൌൺസിലർ കിം കി ഡക്ക് വിശദമാക്കിയത്. തൊഴിലിടത്തിൽ അടക്കം സ്ത്രീകൾ എത്താൻ തുടങ്ങിയതിന് പിന്നാലെ പുരുഷന്മാർക്ക് ജോലി കണ്ടെത്താൻ ബുദ്ധിമുട്ടായെന്നും ഇന്നത്തെ സ്ത്രീകളെ വിവാഹം ചെയ്യാൻ ആവശ്യമായ സാഹചര്യം ഒരുക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നാണ് കിം കി ഡക്ക് പ്രതികരിച്ചത്.
സ്ത്രീകൾ ഉന്നത സ്ഥിതിയിലെത്തുന്ന അവസ്ഥയാണ് അടുത്തിടെയായി രാജ്യത്ത് കാണുന്നത്. ഇതാണ് ഭാഗികമായി രാജ്യത്തെ പുരുഷന്മാരുടെ ആത്മഹത്യാ ശ്രമങ്ങൾ വർധിക്കുന്നതിൽ ഒരു പരിധി വരെ ഘടകമാവുന്നതെന്നുമാണ് കിം കി ഡക്ക് കഴിഞ്ഞ ദിവസം വിശദമാക്കിയത്.
ലോകത്തിലെ സമ്പന്ന രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് കൂടിയ രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. ലിംഗ സമത്വത്തിൽ മോശമായ അവസ്ഥയ്ക്ക് മുന്നിലുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണ കൊറിയ. അതിരൂക്ഷമായ സ്ത്രീ വിരുദ്ധ പരാമർശത്തിന് പിന്നാലെ രൂക്ഷമായ വിമർശനമാണ് അന്തർദേശീയ തലത്തിൽ കിം കി ഡക്കിനെതിരെ ഉയരുന്നത്. പുരുഷ രാഷ്ട്രീയ നേതാവെന്ന നിലയിൽ ഇത്തരം പരാമർശങ്ങൾ പതിവായി നടത്തുന്ന ഒരാളാണ് കിം കി ഡക്ക്.
സിയോളിലെ ഹാൻ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തവരുടേയും ആത്മഹത്യ ശ്രമങ്ങൾ നടത്തിയവരുടേയും കണക്കുകളുടെ അടിസ്ഥാനത്തിലാണ് കിം കി ഡക്കിന്റെ വിവാദ പരാമർശം. ഡെമോക്രാറ്റിക് പാർട്ടി നേതാവാണ് കിം കി ഡക്ക്. 2023ൽ നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചവരുടെ എണ്ണം 1035ലേക്ക് ആയിരുന്നു. 2018ൽ ഇത് 430 ആയിരുന്നു. രാജ്യത്ത് ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന പുരുഷന്മാരുടെ എണ്ണം 67 ശതമാനത്തിൽ നിന്ന് 77 ശതമാനമായി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ആപത്കരമാണെന്നാണ് മാനസികാരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ആഗോളതലത്തിൽ സ്ത്രീകളേക്കാൾ ആത്മഹത്യാ ശ്രമം നടത്തുന്നതിൽ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് മുന്നിലെന്നാണ് കണക്കുകൾ. ബ്രിട്ടൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ 50 വയസിൽ താഴെയുള്ള പുരുഷന്മാരുടെ ജീവഹാനിക്ക് പ്രധാനകാരണം ആത്മഹത്യയാണെന്നാണ് കണക്കുകൾ.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം