റഷ്യൻ തെരഞ്ഞെടുപ്പിൽ വീണ്ടും ജയമുറപ്പിച്ച് പുടിൻ, 'നൂൺ എഗെയ്ൻസ്റ്റ് പുടിൻ' പ്രതിഷേധവുമായി ആയിരങ്ങൾ
ഭീഷണി ഉയർത്തുന്ന എതിരാളികളൊന്നും മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് പുടിൻ ഇക്കുറി പ്രതീക്ഷിക്കുന്നത്.
റഷ്യൻ തെരഞ്ഞെടുപ്പിൽ വീണ്ടും ജയമുറപ്പിച്ച് പുടിൻ. തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഇന്ന് വിവിധ മേഖലകളിൽ വോട്ടിംഗ് പുരോഗമിക്കുകയാണ്. ഭീഷണി ഉയർത്തുന്ന എതിരാളികളൊന്നും മത്സരരംഗത്തില്ലാത്ത തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷമാണ് പുടിൻ ഇക്കുറി പ്രതീക്ഷിക്കുന്നത്.
തെരഞ്ഞെടുപ്പിനിടെ റഷ്യൻ നഗരങ്ങൾക്ക് നേരെ യുക്രെയ്ൻ ബോംബാക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ദുരൂഹ സാഹചര്യത്തിൽ തടവറയിൽ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നെവാൽനിയുടെ അനുകൂലികൾ കൂട്ടമായി ഉച്ചയ്ക്ക് ശേഷം പോളിംഗ് ബൂത്തുകളിലെത്തി.
നൂൺ എഗെയ്ൻസ്റ്റ് പുടിൻ എന്ന പേരിലായിരുന്നു നവാൽനി അനുകൂലികളുടെ പ്രതിഷേധം. പുടിനൊ മറ്റ് സ്ഥാനാർത്ഥികൾക്കോ വോട്ട് ചെയ്യുന്നതിന് പകരം പോളിംഗ് ബൂത്തിലെത്തി വോട്ട് അസാധുവാക്കുന്നതാണ് പ്രതിഷേധ രീതി. ഇപ്പോൾ ജർമ്മൻ തലസ്ഥാനമായ ബെർലിനിലുള്ള നവാൽനിയുടെ ഭാര്യ യൂലിയ ജർമ്മിനിയിൽ നടന്ന പ്രതിഷേധക്കൂട്ടായ്മയുടെ ഭാഗമായി.