കാബൂള്‍ വിമാനതാവളത്തിനെതിരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ റോക്കറ്റ് ആക്രമണം

കാബൂള്‍ ഹമിദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു.

Rockets fired towards Hamid Karzai Airport in Kabul Afghanistan

കാബൂള്‍: അമേരിക്കന്‍ പിന്‍വാങ്ങലിന് താലിബാന്‍ നല്‍കിയ അന്ത്യശാസനം അവസാനിച്ചതിന് പിന്നാലെ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനതാവളത്തിനെതിരെ റോക്കറ്റ് ആക്രമണം. കാബൂള്‍ വിമാനതാവളത്തിനെതിരായ റോക്കറ്റ് ആക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൌസ്. ഇത് അഫ്ഗാനിസ്ഥാനില്‍ നിന്നും നടത്തുന്ന രക്ഷപ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അറിയിച്ചു.

കാബൂള്‍ ഹമിദ് കര്‍സായി വിമാനതാവളത്തിനെതിരെ നടന്ന റോക്കറ്റ് ആക്രമണം സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ പ്രസിഡന്‍റ് ബൈഡന്‍ തേടിയതായും വൈറ്റ് ഹൌസ് വ്യക്തമാക്കുന്നു. അതേ സമയം വിമാനതാവളം ലക്ഷ്യമാക്കി വന്ന റോക്കറ്റുകള്‍. വിമാനതാവളത്തില്‍ സ്ഥാപിച്ച അമേരിക്കന്‍ നിര്‍മ്മിത പ്രതിരോധ സംവിധാനം വിജയകരമായി തകര്‍ത്തുവെന്നാണ് യുഎസ് ഔദ്യോഗികമായി അറിയിക്കുന്നത്. 

അതേ സമയം ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്ഐഎല്‍ (ഐഎസ്ഐഎസ്) എന്ന ഭീകര സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഈ സംഘത്തിന്‍റെ ടെലഗ്രാം ഗ്രൂപ്പായ നഷാര്‍ ന്യൂസില്‍ ഇവര്‍ പങ്കുവച്ച വിവരങ്ങള്‍ വച്ച്. ആറു റോക്കറ്റുകളാണ് കാബൂള്‍ വിമാനതാവളം ലക്ഷ്യം വച്ച് തൊടുത്തത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. അഫ്ഗാനിസ്ഥാനില്‍ യുഎസ് സേന നടത്തിയ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം എന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ചൊവ്വാഴ്ച കാബൂള്‍ വിമാനതാവളത്തിന് സമീപം നടന്ന ചാവേര്‍ ആക്രമണത്തില്‍ 200 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13 അമേരിക്കന്‍ സൈനികരും ഉള്‍പ്പെട്ടിരുന്നു. ഇത് നടത്തിയ തീവ്രവാദ സംഘത്തെ ലക്ഷ്യമിട്ടായിരുന്നു അഫ്ഗാനിലെ യുഎസിന്‍റെ ഡ്രോണ്‍ ആക്രമണം. ചാവേര്‍ ആക്രമണത്തിന്‍റെ സൂത്രധാരനെ കൊലപ്പെടുത്തിയെന്ന് യുഎസ് പിന്നീട് വ്യക്തമാക്കിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios