ഖുറാൻ കത്തിച്ച് സമരം നടത്തിയ സൽവാൻ മോമിക മരിച്ച നിലയിൽ -റിപ്പോർട്ട്
2023 ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ കത്തിച്ചും ചവിട്ടിയും മോമിക വാർത്തകളിൽ ഇടംപിടിച്ചു. തുടർന്ന് സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ ഖുറാൻ കത്തിച്ചു.
സ്റ്റോക്ഹോം: ഇസ്ലാമിൻ്റെ കടുത്ത വിമർശകനും ഖുറാൻ കത്തിക്കൽ സമരത്തിന്റെ പ്രധാനിയുമായ സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിതായി റിപ്പോർട്ട്. ചൊവ്വാഴ്ച നോർവേയിലാണ് മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 37 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ഖുറാൻ കത്തിക്കൽ സമരത്തിലൂടെ കുപ്രസിദ്ധനായ മോമിക, അടുത്തിടെ സ്വീഡനിൽ നിന്ന് നോർവേയിലേക്ക് താമസം മാറിയിരുന്നു. നിരീശ്വരവാദിയായി മാറിയ ക്രിസ്ത്യാനി എന്നാണ് മോമിക സ്വയം വിശേഷിപ്പിച്ചിരുന്നത്.
2023 ഈദ് ദിനത്തിൽ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ കത്തിച്ചും ചവിട്ടിയും മോമിക വാർത്തകളിൽ ഇടംപിടിച്ചു. തുടർന്ന് സ്റ്റോക്ക്ഹോമിലെ ഏറ്റവും വലിയ പള്ളിക്ക് മുന്നിൽ ഖുറാൻ കത്തിച്ചു. മരണത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് റേഡിയോ ജെനോവ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇറാഖി അഭയാർത്ഥിയും ഇസ്ലാം വിമർശകനുമായിരുന്നു ഇയാൾ. സ്വീഡനിൽ നിന്ന് നോർവേയിലേക്ക് മാറിയതിന് പിന്നാലെയാണ് സൽവാൻ മോമിക വാർത്തകളിൽ നിറഞ്ഞത്.
2021-ൽ അദ്ദേഹത്തിന് സ്വീഡിഷ് റെസിഡൻസി പെർമിറ്റ് ലഭിച്ചു. 2018ലാണ് മോമിക ഇറാഖിൽ നിന്ന് അഭയം തേടി സ്വീഡനിലെത്തുന്നത്. നേരത്തെ സൽവാൻ മോമികക്ക് അഭയം നൽകിയതിന് സ്വീഡനെ ഇസ്ലാമിക രാജ്യങ്ങൾ വിമർശിച്ചിരുന്നു. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ ലോകത്തിലെ ഏറ്റവും അപകടകരമായ ഗ്രന്ഥം എന്നാണ് മോമിക പലതവണ വിശേഷിപ്പിച്ചത്.