സമാധാനത്തോടെ സ്വകാര്യതയിൽ രോഗമുക്തി നേടാൻ സാധിക്കട്ടെ, കേറ്റിന് പിന്തുണയുമായി ഹാരിയും മേഗനും

സ്വകാര്യതയിൽ സമാധാനത്തോടെ രോഗമുക്തി ലഭിക്കാൻ സാധിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്. 

Prince Harry and Meghan Markle wish Kate Middleton health and healing etj

ബ്രിട്ടൻ: ക്യാൻസർ പോരാട്ടത്തിൽ കേറ്റിന് പിന്തുണയുമായി ഹാരി രാജകുമാരനും മേഗൻ മാർക്കലും. ആരോഗ്യവും രോഗമുക്തിയും കേറ്റിന് ആശംസിക്കുന്നുവെന്നാണ് പ്രിൻസസ് ഓഫ് വെയിൽസ് കാതറീന്റെ വീഡിയോ പ്രസ്താവനയ്ക്ക് പിന്നാലെ ഹാരിയും മേഗനും പ്രതികരിച്ചത്. കേറ്റിനും കുടുംബത്തിനും രോഗമുക്തി ആശംസിക്കുന്നു. സ്വകാര്യതയിൽ സമാധാനത്തോടെ രോഗമുക്തി ലഭിക്കാൻ സാധിക്കട്ടെയെന്നാണ് ഹാരിയും മേഗനും ആശംസിച്ചത്. 

വെള്ളിയാഴ്ചയാണ് വീഡിയോ സന്ദേശത്തിലൂടെ ക്യാൻസർ ബാധിതയാണെന്നും കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതായും കേറ്റ് മിഡിൽടൺ വിശദമാക്കിയത്. ക്രിസ്തുമസിന് ശേഷം കേറ്റ് പൊതു പരിപാടികളിൽ പങ്കെടുക്കാതിരിക്കുന്നതിനേ ചൊല്ലി പല രീതിയിലുള്ള അഭ്യൂഹങ്ങളും വരുന്നതിനിടയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ആരാധകരെ ഞെട്ടിക്കുന്ന കേറ്റിന്റെ പ്രസ്താവനയെത്തിയത്. 

 ഉദരശസ്ത്രക്രിയയ്ക്ക് പിന്നാലെയാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്നും ആരംഭഘട്ടത്തിലുള്ള കീമോതെറാപ്പികൾ ഫെബ്രുവരിയിൽ ആരംഭിച്ചതായും കാതറിൻ വിശദമാക്കി. ക്യാൻസർ രോഗികളായ ആരും തന്നെ നിങ്ങൾ തനിച്ചാണെന്ന് കരുതരുതെന്നും പ്രതീക്ഷ നഷ്ടപ്പെടുത്തരുതെന്നും കേറ്റ് വീഡിയോ പ്രസ്താവനയിൽ ആവശ്യപ്പെട്ടിരുന്നു.  ഫെബ്രുവരിയിലാണ് കീമോ തെറാപ്പി അടക്കമുള്ള ചികിത്സ ആരംഭിച്ചതെന്നും കേറ്റ് വിശദമാക്കി.

ജോർജ്ജ്, ഷാർലെറ്റ്, ലൂയിസ് എന്നീ മക്കളോട് കാര്യങ്ങൾ വിശദമാക്കാൻ ഏറെ സമയം ഏടുത്തുവെന്നും കാതറിൻ വീഡിയോയിൽ വിശദമാക്കി. നേരത്തെ ഫെബ്രുവരിയിൽ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചിരുന്നു. ബക്കിങ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios